ആത്മമിത്രം ഇരുമ്പഴികൾക്കുള്ളിലിരുന്നു് സോമൻ ആ വാർത്തകേട്ടു. രണ്ടാഴ്ചകഴിഞ്ഞു് സോമനെ നാടുകടത്തിക്കൊണ്ടു് വിധിയായി. ജയിൽഗേറ്റിൽ ഒരുകാർ തയാറായിനില്ക്കുന്നു. റോഡിലെങ്ങു് ഒരാൾത്തിരക്കു്. അവർ എന്തോപ്രതീക്ഷിച്ചു കൊണ്ടു നില്ക്കുകയാണ്. നിമ്മലമായ ഖദർവേഷത്തിൽ സോമൻരവിയുമൊത്തു് പടിയിറങ്ങി. ജനങ്ങൾ ആർത്തുവിളിച്ചു. പൂമാലകളും പൂച്ചെണ്ടുകളും സോമനു സമർപ്പിച്ചു. അവർ-- സോമനും രവിയും-- കാറിനടുത്തെത്തി. അവർ മുഖത്തോടുമുഖംനോക്കി. എന്നന്നേക്കും അവർപിരിയുകയാണു്-- ആ ചങ്ങാതികൾ. രവി സോമനെ കെട്ടിപ്പുണർന്നു. സോമാ! രവി! അവർ യാത്രപറഞ്ഞു. 'രവിവിങ്ങിക്കരഞ്ഞു. കാർ ഓടിത്തുടങ്ങി. ജനങ്ങൾ കീജെ വിളിച്ചു. നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ കൂടി അതി വേഗം കാറ് മുമ്പോട്ടുപോയി. രവി അതു നേക്കി നോക്കി ജയിൽപ്പടയിൽ നിന്നു. അങ്ങു ആ വിദൂരതയിൽ അയാളുടെദൃഷ്ടിയിൽ ചുരുങ്ങിചുരുങ്ങി മായുന്നതു വരെ ആ കാർ അയാൾ നോക്കിക്കൊണ്ടുനിന്നു.
താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/21
ദൃശ്യരൂപം