താൾ:1926 MALAYALAM THIRD READER.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82
മൂന്നാം പാഠപുസ്തകം
എന്തോരു കഷ്ടമീ ബാലനേത്താഡിച്ചു
ചന്തം കെടുപ്പാനൊരുത്തനും കെല്പില്ല;
താന്തോന്നിയായിത്തുടങ്ങുന്നിവനോട്
എന്തെന്നു ചോദിപ്പാൻ രാജാവുമാളല്ല.
മാനിനിയായുള്ള ഞാനിനിപ്പാരാതെ
ഹീനനാം ബാലേനേ ശിക്ഷിക്കയും ചെയ്യും.
മന്നവൻ തന്റെ മടിയിൽ മടിയ്ക്കാതെ
വന്നു കരേറുവാനെന്തെടാ സംഗതി?
നിന്നുടേ തള്ളയും നിയ്യും വരുന്നാകി-
ലിന്നു തന്നേ പുറത്താട്ടിയിറക്കുവേൻ;
അച്ഛനേത്തന്നെയും കൂട്ടാക്കയില്ല ഞാൻ
കൊച്ചുകുമാരനെന്നോർക്കയുമില്ല നീ
അച്ഛൻ മടിയിൽനിന്നങ്ങിറങ്ങീടായ്ക്കി-
ലച്ഛനാണിന്നു ഞാൻ തച്ചിറക്കീടുവൻ.


‌പാഠം ൩൩.

സ്ലേറ്റ്.

നാം ദിവസംപ്ര‌തി ക്ലാസ്സിൽ കണക്ക് ചെയ്യുന്നത് സ്ലേറ്റിലാണല്ലോ. ഇത് ഒരു മാതിരി കല്ലാണ്. ഈ കല്ലുള്ള കുന്നുകൾ ഇംഗ്ലണ്ടിൽ ധാരാളം ഉണ്ട്. കുന്നുകളിൽ നിന്നും കല്ലു വെട്ടി എടുക്കുകയാണ് ചെയ്യുന്നത്. പിന്നീടു വേണ്ടഘനത്തിൽ, ഉളികൊണ്ടു പൊളിച്ചു ശരിപ്പെടുത്തും. പൊളിച്ചുകഴിഞ്ഞാൽ കല്ല് ആവശ്യംപോലെ ഉള്ള നീളത്തിലും വീതിയിലും മുറിച്ചെടുത്ത് ഒപ്പനിരപ്പാക്കാം. എഴുതാൻ ഉപയോഗിക്കുന്നു സ്ഖേറ്റിന്, വീണാൽ ഉടഞ്ഞഉപോകാതിരിപ്പാനും മറ്റുമായി ഒരു ചട്ടക്കൂടും ഉണ്ടാക്കാറുണ്ട്.



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sahanir എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/87&oldid=155041" എന്ന താളിൽനിന്ന് ശേഖരിച്ചത്