താൾ:1926 MALAYALAM THIRD READER.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രജകൾക്കു വേണ്ടി ജീവിച്ചിരുന്ന ഒരു രാജാവു്. 67


ടുത്തെ തൃക്കൈകൊണ്ടുള്ള പെൻസിൽ അടയാളവും അഭിപ്രായസൂചനകളും ഇല്ലാതെ ഇല്ല എന്നു പറയുമ്പോൾ അവിടുത്തെ ജ്ഞാനം എത്രമാത്രം വിപുലമായിരുന്നു എന്ന് അറിയാവുന്നതാണ്. ആ കാലത്തുള്ള വിദ്വാന്മാരൊക്കെ തിരുമനസ്സിലേ പ്രീതിക്കും പ്രോത്സാഹനത്തിനും പാത്രങ്ങളായിരുന്നു. ഇങ്ങനെ പലവിധമായ അറിവും പരിചയവും പൂർത്തിയായതിനു മേലാണ് അവിടുന്നു നാടുവാഴാൻ തുടങ്ങിയത്. അവിടുന്നു അഞ്ചു വർഷം മാത്രമേ രാജ്യഭാരം ചെയ്തുള്ളൂ. എങ്കിലും ഈ സ്വല്പകാലത്തിനിടയ്ക്കു രാജ്യഭരണരീതിയിൽ വേണ്ടുന്ന പരിഷ്കാരങ്ങൾ പലതും സാധിച്ചു.

ഉദ്യോഗസ്ഥന്മാരുടെ ഇടയിൽ കൃത്യനിഷ്ഠ, സത്യസന്ധത മുതലായ ഗുണങ്ങൾ തിളങ്ങിത്തുടങ്ങി. സംഗീതസാഹിത്യാദികൾക്കു മഹാരാജാവിന്റെ കൊട്ടാരം അഭയസ്ഥാനമായി. ജനങ്ങൾക്ക് ഏത് സങ്കടവും മഹാരാജാവിനെ അറിയിക്കാമെന്നും അറിയിച്ചാൽ തിരുമനസ്സുകൊണ്ടു തുല്യംചാർത്തിയ മറുപടി പിറ്റേദിവസം കിട്ടമെന്നും നിശ്ചയിക്കപ്പെട്ടു. അധർമ്മം പ്രവർത്തിക്കുന്നവൻ തന്റെ പ്രേമപാത്രമായിരുന്നാലും സർപ്പത്തേപ്പോലെ രാജാവു വെടിയും എന്ന് ജനങ്ങൾക്ക് വിശ്വാസം വന്നു. സർവ്വപ്രകാരേണയും പണ്ടു ശ്രീരാമൻ എന്നവണ്ണം മഹാരാജാവ് പ്രജകളെ ധർമ്മപ്രകാരം പിതാവിനെപ്പോലെ രക്ഷിച്ചു. 'തന്റെ പ്രജകൾക്കു വേണ്ടിയാണു താൻ ജീവിച്ചിരിക്കുന്നത്' എന്ന മുദ്രാവാക്യം യഥാർത്ഥമാക്കിച്ചെയ്തു. കാലം കണക്കാക്കുകയാണെങ്കിൽ അഞ്ചു വർഷമേ ഉള്ളു എങ്കിലും അതിനിടയിൽ നാടിനും നാട്ടുകാർക്കും സിദ്ധിച്ചിട്ടുള്ള ശ്രേയസ്സുകളുടെ എണ്ണവും വണ്ണവും നോക്കുമ്പോൾ അവിടുന്നു നൂറു വർഷം ധർമ്മരാജ്യത്തെ മാതൃകാരാജാവായി ഭരിച്ചു എന്നു പറയാം.

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/71&oldid=155037" എന്ന താളിൽനിന്ന് ശേഖരിച്ചത്