താൾ:1926 MALAYALAM THIRD READER.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
66 മൂന്നാം‌പാഠപുസ്തകം.


അധികകാലതാമസംകൂടാതെ ആ പത്രത്തിലേയ്ക്കു തന്നെ അവിടുന്നു വേറെ ഒരു ലേഖനം അയച്ചു. 'ഇത്ര സ്തുത്യർഹമായ ഒരു ലേഖനം എഴുതാൻ അവിടുത്തേ ചൊടിപ്പിച്ചതു ഞാനാണെന്നുള്ളത് എനിക്ക് അഹങ്കാരഹേതുവായിരിക്കുന്നു' അന്ന് ആ പത്രാധിപർതന്നെ പറഞ്ഞു ലേഖനം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

അവിടുന്ന് ഇളയരാജാവായി പത്തൊമ്പത് വർഷം ഇരുന്നു. ഈ കാലത്ത് രാജ്യഭാരക്ലേശം ഇല്ലായിരുന്നു എങ്കിലും രാജ്യസ്ഥിതി നല്ലവണ്ണം പഠിച്ചു. തന്റെ പ്രവൃത്തികൊണ്ടു താൻ ആശിക്കുന്ന പരിഷ്കാരങ്ങളൊക്കെയും ദൃഷ്ടാന്തപ്പെടുത്തി. ശാസ്ത്രരീതിൽ കൃഷി ചെയ്യുന്നത് ആദായകരമാണെന്നും കാപ്പികൃഷി മുതലായതു മലകളിൽ ചെയ്യേണ്ടതാണെന്നും കേവലം വാക്കു കൊണ്ടു മാത്രമല്ലാതെ പ്രവൃത്തികൊണ്ടും ജനങ്ങൾക്കു കാണിച്ചുകൊടുത്തു. അവിടുന്ന് എഴുന്നെള്ളിയിരുന്ന വടക്കേ കൊട്ടാരം നന്ദനതുല്യമായ ഒരു വനം തന്നെ ആയിരുന്നു.

തിരുവിതാംകൂറിലെ ജനസാമാന്യത്തിന്റെ ദാരിദ്ര്യം കണ്ട് അതിന്റെ നിവൃത്തിക്കായി മരച്ചീനികൃഷി നാട്ടിൽ നടപ്പാക്കിയത് അവിടുന്നാണെന്നു പറഞ്ഞാൽ ജനങ്ങൾ എത്രത്തോളം അവിടുത്തേ നേരേ കൃതജ്ഞന്മാരായിരിക്കണം എന്നു മനസ്സിലാകുന്നതാണ്. തിരുവിതാംകൂറിൽ അവിടുന്നു സന്ദർശിക്കാതേയുള്ള മലയോ കാടോ ഉണ്ടെന്നു തോന്നുന്നില്ല. പ്രകൃതിശാസ്ത്രം പഠിക്കുന്നതിൽ തിരുമനസ്സിലേക്കുണ്ടായിരുന്ന മോഹംനിമിത്തം ദേശസഞ്ചാരങ്ങളിൽ പല മാതിരി പാറകളും മറ്റും അവിടുന്ന് ശേഖരിച്ചു സമ്പാദിച്ചിരുന്നു.

തിരുമനസ്സിലേ ലൈബറെറി സാമാന്യം വലുതായിരുന്നു. അതിലുള്ള ഒരു പുസ്തകത്തിലും അവി-

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/70&oldid=155036" എന്ന താളിൽനിന്ന് ശേഖരിച്ചത്