താൾ:1926 MALAYALAM THIRD READER.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

38

മൂന്നാം പാഠപുസ്തകം

ഭൂമിയിൽ നിൽക്കുമ്പോൾ നമുക്കു ശ്വസിക്കുവാൻ പ്രയാസമില്ലെങ്കിലും പത്തു പന്ത്രണ്ടു മൈൽ മുകളിൽ പോയാൽ ശ്വാസോച്ഛോസം ചെയ്യുക പ്രയാസമായിരിക്കും.

വായു അദൃശ്യമായിരിക്കേ അത് ശുദ്ധമായിരുന്നാലും അശുദ്ധമായിരുന്നാലും അറിയുന്നതെങ്ങനെ? വെള്ളം മലിനപ്പെട്ടിരുന്നാൽ കണ്ടറിഞ്ഞു എന്നു വരാം; ഭക്ഷണസാധനം ദുഷിച്ചാൽ കണ്ടും ആസ്വദിച്ചും അറിയാം. വായുവിനെ സംബന്ധിച്ച് ഇത് ഒന്നും സാധ്യമല്ല. ഗന്ധംകൊണ്ടു സ്വല്പം മാത്രം ചിലപ്പോൾ അറിയാമായിരിക്കാം. വിദ്വാന്മാർ വായു എങ്ങനെ ദിഷിച്ചിരിക്കുന്നു എന്നും അതു ശുചീകരിക്കേണ്ടത് എങ്ങനെ എന്നും പരീക്ഷിച്ചു കണ്ടു പിടിച്ചിട്ടുണ്ട്.

വായു ദുഷിക്കുന്നതിനു പ്രധാനമായി മൂന്നു കാരണങ്ങൾ ഉണ്ട്. നാം ശ്വസിച്ച് ഉച്ഛ്വസിക്കുന്നതിനാൽ വായു ദുഷിച്ചു പോകുന്നു. തീ കത്തിക്കുക, ജന്തുക്കളും സസ്യാദികളും ചീഞ്ഞടിയുക, ഇവയും വായു ദുഷിക്കുന്നതിനു കാരണങ്ങളത്രേ. നാം ഉൾക്കൊള്ളുന്ന വായു പുറത്തേയ്ക്കു വിടുന്ന വായുവിൽ നിന്നും ഭേദപ്പെട്ടതാകുന്നു. വായു ശ്വസനനാഡിയിൽകൂടി നമ്മുടെ ഉള്ളിൽ ചെന്നാൽ ശരീരം മുഴുവനും സഞ്ചരിച്ചുവരുന്ന രക്തത്തിലേ അശുദ്ധി വേർപെടുത്തി പുറത്തേക്കു തള്ളുന്നു. വായു ഉള്ളിൽ കടക്കാൻ ഒട്ടുംതന്നെ പഴുതില്ലാത്ത ഒരു പെട്ടിയിൽ നാം ഒരാളിനെ ഇട്ടടച്ചാൽ അയാൾ അല്പനേരംകൊണ്ടു മരിച്ചു പോകുന്നു. ഉടൻ മരിക്കാത്തത് അതിൽ അല്പം ശുദ്ധവായു ഉള്ളതിനാലത്രേ. ഈ ശുദ്ധവായു ഉൾക്കൊണ്ടുകഴിയുമ്പോഴേയ്ക്കു വേറേ ശുദ്ധവായു കിട്ടാത്തപക്ഷം അയാൾ നിശ്വസിച്ച വായു തന്നെ ശ്വസിക്കാൻ ഇടയാകുന്നു. ഇത് മരണം ഉണ്ടാക്കും. അതിനാൽ അതു ദുഷിച്ചതാണെന്ന് അറിയാമല്ലോ. അങ്ങ-

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/42&oldid=174643" എന്ന താളിൽനിന്ന് ശേഖരിച്ചത്