കുഞ്ചൻനമ്പ്യാർ
പാഠം ൧൪
കുഞ്ചൻനമ്പ്യാർ
തുള്ളക്കഥകൾ ഉണ്ടാക്കിയ കുഞ്ചൻനമ്പ്യാരുടെ പേരു കേൾക്കാതെ മലയാളത്തിൽ ആരുംതന്നേ ഉണ്ടായിരിക്കയില്ലെന്നു തോന്നുന്നു. ഇത്ര പ്രഖ്യാതനായ ഒരാളുടെ ജീവചരിത്രത്തെപ്പറ്റി അദ്ദേഹത്തിന്റെ കൃതികളിൽനിന്നുള്ള അനുമാനങ്ങളും അപൂർവം വേറേ ചില ഊഹങ്ങളും മാത്രമേ ഉള്ളൂ എന്നുള്ളത് വ്യസനകരം തന്നെ. അദ്ദേഹത്തിന്റെ തുള്ളലുകളിൽ കാണുന്ന ഇഷ്ടദേവതാപ്രാർത്ഥനകളിൽനിന്ന് ജന്മഭൂമി 'കിള്ളിക്കുറിശ്ശിമംഗലം' ആയിരുന്നു എന്നും, മറ്റു ഭാഗങ്ങളിൽനിന്നു് അമ്പലപ്പുഴ തിരുവനന്തപുരം മുതലായ രാജധാനികളിൽ താമസിച്ചു് അദ്ദേഹം സാഹിത്യരസികന്മാരായ രാജാക്കന്മാരുടെ പ്രീതി സമ്പാദിച്ചിരുന്നു എന്നും വെളിപ്പെടുന്നുണ്ടു്.
അദ്ദേഹം ജീവിച്ചിരുന്ന കാലത്തേ ജനങ്ങളുടെ സ്ഥിതിയും തുള്ളലുകളിൽനിന്നു് അറിയാവുന്നതാണു്. ലന്തക്കാർ മുതലായ യൂറോപ്യരുടെ പ്രവേശനകാലം വിശദമായി വർണ്ണിച്ചിട്ടുള്ളതിൽനിന്നും, ചില രാജാക്കന്മാരെക്കുറിച്ചു പറഞ്ഞിട്ടുള്ളതിൽനിന്നും അദ്ദേഹം ജീവിച്ചിരുന്നതു് തൊള്ളായിരാമാണ്ടേയ്ക്കിപ്പുറം ആണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. സംസ്കൃതത്തിൽ ഒരുവിധം പാണ്ഡിത്യം നമ്പ്യാർ സമ്പാദിച്ചിരുന്നു. ചാക്യാർ കൂത്തുപറയുമ്പോൾ മിഴാവു കൊട്ടുകയാണല്ലോ നമ്പ്യാരുടെ ജോലി. ഒരവസരത്തിൽ തന്റെ കൃത്യത്തിൽ അശ്രദ്ധ കാണിച്ചതിനു് ചാക്യാർ, സന്ദർഭമുണ്ടാക്കി നമ്പ്യാരെ പരിഹസിച്ചു. നമ്പ്യാർ കോപിച്ചു. ഏകദേശം ചാക്യർകൂത്തിനു സാമ്യമുള്ളതും ജനസാമാന്യത്തിനു രസകരവും ആയ തുള്ളൽക്കഥ നിർമ്മിച്ചു തുള്ളിയതായും, ജനങ്ങൾ ചാക്യാർകൂത്ത് ഉപേക്ഷിച്ചു് തുള്ളൽ