ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കടലാസ് 33
സമ്പ്രദായത്തിൽ ഒരു കുഴമ്പായിത്തീരും. കടലാസിന് വർണ്ണഭേദം വേണമെങ്കിൽ മുൻ വിവരിച്ചതിൽ ഒടുവിലത്തേ പാത്രത്തിൽ വർണ്ണപ്പൊടി ചേർത്തുകൊള്ളണം.
ഇത്രയും തയ്യാറായാൽ യന്ത്രത്തിൽ ഇടുന്നതിന് മാവ് പാകമായി വളരെ അടുപ്പിച്ചു നെയ്തിട്ടുള്ള ഒരു കമ്പിവല ചില ഉരുലകളേ ചുറ്റിത്തിരിയുന്നുണ്ട്. ഈ മാവ് അതിന്മേൽ പരക്കത്തക്കവണ്ണം ഒഴിക്കും. ഈ വലയ്ക്ക് ചെറിയ സുഷിരങ്ങൾ ഉള്ളതിനാൽ മാവിലുള്ള വെള്ളം വാർന്നുപോകും. വല ചുറ്റിയുള്ള ഒടുവിലത്തേ ചുരുളിന്മേൽ ചെല്ലുമ്പോൾ നനച്ച പ്ലാനൽ ചുറ്റിയുള്ള ഒരു ഉരുളിന്മേലേയ്ക്ക് ഈ മാവുപായ പകരും. പ്ലാനൽ നനച്ചിട്ടുള്ളതും, കമ്പിവലയിന്മേൽനിന്ന് വേഗം വിട്ട് പ്ലാനലിൽ മാവുപായ പകരുന്നതിനാണ്. ഈ ഉരുളിന്മേൽനിന്നും വേറെ ഉരുളിലേയ്ക്ക് പോകുമ്പോൾ മാവിലുള്ള നനവു