താൾ:1926 MALAYALAM THIRD READER.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32 മൂന്നാംപാഠപുസ്തകം

ഈ യന്ത്രം സ്ഥാപിക്കുന്നതു സാധാരണ ഒഴുക്കുള്ള നദികളുടെ തീരങ്ങളിലാകുന്നു. നദിയുടെ പ്രവാഹശക്തികൊണ്ടു വലിയ ഒരു ചക്രം തിരിയുകയും അതോടു സംബന്ധിച്ചു് അനേകം ചക്രങ്ങൾ തിരിയുകയും ചെയ്യത്തക്ക വിധത്തിലാണു് യന്ത്രം പണി ചെയ്യുന്നതു്. കടലാസ് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ പഴന്തുണി, പഞ്ചാക്കു്, നായ്ക്കണ, മുള മുതലായ ചില പുല്ലുകൾ, മാർദ്ദവമുള്ള ചില മരങ്ങൾ ഇവയാകുന്നു. ഇവയിൽ തുണി അല്ലെങ്കിൽ ചാക്കു് കൊണ്ടു് കടലാസുണ്ടാക്കുന്ന മാതിരി വിവരിക്കാം

ഒന്നാമതായി ചാക്കു് ഇരിന്പുയന്ത്രത്തിൽ വെച്ചു ചെറിയ കഷണങ്ങളായി വെട്ടണം. പണിക്കാർ ഈ കഷണങ്ങളെ വേറെ ഒരു കുഴലിൽ ചെലുത്തും. കുഴലിനകത്തു് നീളമുള്ള ഇരിന്പു മുള്ളുകൾ ഉണ്ട്. ഈ കുഴൽ, യന്ത്രങ്ങളോടു് ഘടിപ്പിച്ചിരിക്കുന്നതിനാൽ വേഗം തിരിയുന്നു. അതിൽകൂടെ കടന്നു്പോരുന്പോൾ കഷണങ്ങൾ ഛിന്നഭിന്നമായി ഏകദേശം പൊടി എന്നു് പറയാവുന്ന വിധത്തിൽ ആയിത്തീരിന്നു. ഈ സാധനം വലിയ പാത്രങ്ങളിലിട്ടു് വെള്ളമൊഴിച്ചു് നല്ലപോലെ വേവിക്കും. ഇതിനാൽ സാധനം കുറേക്കൂടി ഭിന്നിച്ചു് വശാകും. പിന്നീട് ഇതു് വൃത്തിയായി കഴുകി നിവൃത്തിയുള്ളിടത്തോളം അഴുക്കു് കളയണം അതിലേയ്ക്കു് സോഡാ മുതലായ ചില മരുന്നുകളും ചേർക്കാറുണ്ട്. ഇങ്ങനെ ഏകദേശം വെളുപ്പിച്ചുള്ള സാധനം ആദ്യം ഒരു വലിയ മരക്കലത്തിലാക്കി വെള്ളത്തോടുകൂടി അതിൽ തിരിയുന്ന ഒരു മത്തുകൊണ്ടു കടയും അപ്പോൾ അതിലേ കരടു (കൊത്തു) കൾ കുറേക്കൂടി ചിതറും. ഈ പ്രവൃത്തി രണ്ടു മൂന്നു പാത്രങ്ങളിൽ തുടരെത്തുടരെ ആയിക്കഴിയുന്പോൾ ചാക്കുകഷണങ്ങൾ വെള്ളത്തിൽ കലങ്ങി കൊത്തു തീരെ ഇല്ലാതെ അരിമാവിൻറെ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/36&oldid=155018" എന്ന താളിൽനിന്ന് ശേഖരിച്ചത്