താൾ:1926 MALAYALAM THIRD READER.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കടലാസ് 31

ക്കുന്ന വിദ്യ ചീനക്കാരും ജപ്പാൻകാരും അറിഞ്ഞിരുന്നു. ഉദ്ദേശം എണ്ണൂറ് കൊല്ലങ്ങൾക്ക് മുന്പിൽ യൂറോപ്പിൽ സ്പെയിൻ രാജ്യത്ത് ഈ തൊഴിൽ നടപ്പായി,അവിടെനിന്ന് ഫ്രാൻസ്, ജർമ്മനി മുതലായ രാജ്യങ്ങളിൽ വ്യാപിച്ചു.ഇരുന്നൂറ് കൊല്ലങ്ങൾക്കു മുൻപ് ഇംഗ്ലണ്ടിലും അമേരിക്കയിലും കടലാസ് യന്ത്രം സ്ഥാപിക്കപ്പെട്ടു. നൂറ് വർഷത്തിനു് മുൻപുവരെ ഓരോ പായ് (താൾ) കടലാസും മനുഷ്യൻ കൈകൊണ്ടു തന്നെ വളരെ പ്രയാസപ്പെട്ടുണ്ടാക്കിവന്നു. ഈ ക്രമം താമസത്തിനും അപാരമായ ശ്രമത്തിനും ഇടയാക്കുന്നതാണല്ലോ. മനുഷ്യനെ ഈ ക്ളേശത്തിൽനിന്നു നിവർത്തിപ്പിച്ച് കടലാസുണ്ടാക്കുവാൻ ഒരു യന്ത്രം നിർമ്മിച്ച മഹാനായ ലോകോപകാരി ഹെൻറി ഫോർഡനിയർ എന്നൊരാളാകുന്നു. അദ്ദേഹം ജീവിച്ചിരുന്നതു് നൂറ്റൻപതു വർഷത്തിനു മുൻപിലാണു്. ഈ മഹാനെ നാം ഒരിക്കലും മറക്കരുതാത്തതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/35&oldid=155017" എന്ന താളിൽനിന്ന് ശേഖരിച്ചത്