29
ഒരു കൃഷിക്കാരൻ
അദ്ദേഹത്തിന്റെ സിക്രട്ടറി ഒരിക്കൽ അല്പം താമസിച്ചുവന്നു. താമസത്തിന് കാരണം ചോദിച്ചപ്പോൾ "എന്റെ വാച്ച് സ്വല്പം തെറ്റിപ്പോയി," എന്നു് മറുപടി പറഞ്ഞു. ഉത്തരമായി വാഷിങ്ടൻ, "സിക്രട്ടറി വാച്ച് മാറാത്ത പക്ഷം വാഷിങ്ടന് സിക്രട്ടറിയെ മാറ്റേണ്ടിവരും" എന്നു പറഞ്ഞു. ഈ മഹാന്റെ യശസ്സ് അമേരിക്കയുള്ള കാലംവരെ നിലനില്ക്കുന്നതാണ്.
പാഠം ൧൨
ഈ നാട്ടിൽ നെൽകൃഷി ധാരാളമാണല്ലോ. തിരുവിതാംകോട്ട് എന്ന് മാത്രമല്ല ഇൻഡ്യസംസ്ഥാനത്ത് അധികം ആളുകളും കൃഷിക്കാരത്രേ. കൃഷി ചെയ്യുന്നതിന് സ്വന്തമായി നിലം ഇല്ലാത്തവർ അതു ധാരാളമുള്ള ധനവാന്മാരുടെ പക്കൽനിന്നു പാട്ടത്തിനോ വാരത്തിനോ വാങ്ങി കൃഷി ചെയ്യുന്നു.
കൃഷിക്ക് മുഖ്യമായി വേണ്ടതു മഴയാണ്. അതുകൊണ്ടു വർഷകാലമടുക്കമ്പോൾ കൃഷിക്കാർക്കു പണിത്തിരക്കായി. നമുക്ക് പ്രധാനമായ വർഷം, കാലവർഷം അല്ലെങ്കിൽ ഇടവപ്പാതി ആണല്ലോ. മേടമാസം പത്താം തിയ്യതി കഴിഞ്ഞാൽ നിലം ഉഴുവാനും വിതയ്ക്കാനും തയാറാക്കീട്ടു വർഷാരംഭം കാത്തുകൊണ്ട് കൃഷിക്കാർ സന്നദ്ധരായിരിക്കുന്നു. ആദ്യത്തെ മഴ പെയ്യുമ്പോൾ വയലുകളിൽ കൃഷിക്കാർ വേലക്കാരുമായി എത്തുന്നു. നിലം ഉഴുക, വളം ശേഖരിച്ചു നിലത്തിൽ ഇടുക, വിതെയ്ക്കുക ഇത്യാദി ശ്രമം കൃഷിക്കാർക്ക് ഉദയംമുതൽ അസ്തമയംവരെ ഉണ്ട്. വിത കഴിഞ്ഞാൽ പിന്നീട് വേണ്ടകാലങ്ങളിൽ മഴ പെയ്യാതിരു