താൾ:1926 MALAYALAM THIRD READER.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18 മൂന്നാം പാഠപുസ്തകം


  പാണിതലത്തിലെടുപ്പാൻ ബന്ധം;
  പ്രാണവധത്തിനു് ഭാവിച്ചില്ലേ."

  മന്നവനിങ്ങനെയുരചെയ്തപ്പോ-
  ളന്നം ധരണിയിൽനിന്നെഴുനേറ്റു്
  ഒന്നു കുടഞ്ഞു ശരീരമശേഷം
  തന്നുടെ ചിറകും വീശിയിരുന്നു.

  ചിറകിനകത്തു് കടിച്ചുകിടക്കും
  ചെറുപേൻ കൊതുകകളീച്ചകൾ പുഴുവും;
  തിറവിയ കൊക്കുകൾകൊണ്ടു കടിച്ചതു
  കൊറുകൊറെയങ്ങു കൊറിച്ചുതുടങ്ങി.

  ഒരു കാൽ കൊണ്ടു ശിരസ്സിൽ പരിചൊടു
  ചൊറുകിത്തത്തിനടന്നുതുടങ്ങി.പാഠം ൮.


ശരീരസുഖം (ആരോഗ്യം).


ആരോഗ്യം എന്നു് വെച്ചാൽ ദേഹത്തിനു് യാതൊരു ഉപദ്രവവും ഇല്ലാതെ ഇരിക്കുന്ന അവസ്ഥയാകുന്നു. നാം ഭക്ഷിക്കുന്ന സാധനങ്ങൾ ക്രമമായി ദഹിച്ചു് ദേഹത്തിൽ പിടിയ്ക്കയും, ശരീരത്തിൽ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രക്തം തടസ്സമില്ലാതെ ഓടിക്കൊണ്ടിരിക്കയും, ശ്വാസോച്ഛ്വാസം വേണ്ടുംവണ്ണം നടക്കയും, രോമകൂപങ്ങൾ അഴുക്കടയാതെ തുറന്നുതന്നെ ഇരുന്നു് അകത്തുള്ള ദുൎന്നീരുകളെ വിയൎപ്പാക്കി പുറത്തേക്കു് തള്ളിക്കളഞ്ഞുകൊണ്ടിരിക്കയും, ഇതിന്റെ ഒക്കെ ഫലമായി ഉന്മേഷവും ഉത്സാഹവും തോന്നുകയും ചെയ്യുന്നതാകയാൽ ആരോഗ്യമുണ്ടെന്നു തീൎച്ചയാക്കാം. ഇങ്ങനെയുള്ള ആരോഗ്യം മനുഷ്യനു് വലുതായ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/22&oldid=155007" എന്ന താളിൽനിന്ന് ശേഖരിച്ചത്