താൾ:1926 MALAYALAM THIRD READER.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നളനും അരയന്നവും 17  നിന്നുടെ കയ്യാൽ മരണം വരുമിനി-
  യെന്നു ശിരസ്സിൽ നമുക്കുണ്ടെങ്കിൽ;
  എന്നുമൊരുത്തനുമാവതുമില്ലതു
  വന്നു ഭവിച്ചാൽ ഖേദവുമില്ലാ.

  എന്നുടെ പിടയും തനയന്മാരും
  നമ്മുടെ കുലവും ബന്ധുജനങ്ങളു-
  മമ്മയുമച്ഛനുമനുജന്മാരും
  കൎമ്മബലാലിതുകാലമൊടുങ്ങും.

  അയ്യോ! നരവര! സാഹസമിങ്ങനെ
  ചെയ്യരുതേ ദുരിതം വരുമെന്നാൽ.
  പൊയ്യല്ലൊരുപൊഴുതരുതിതു പരിഭവ-
  മിയ്യൽ കണക്കെ നടക്കുമൊരെൻ കൽ.

  കൊന്നാൽ പാപം തിന്നാൽ പോകുമ-
  തെന്നൊരു വലുതാം മൂഢതയുണ്ടേ
  നിന്നുടെ കരളിലതഴകല്ലേതും
  മന്നിൽ മികച്ചൊരു ബുധനല്ലേ നീ?"

  അവനുടെ വാക്കുകളിങ്ങനെ കേട്ടഥ
  കവലയനയനൻ നളനരപാലൻ;
  "ശിവശിവ" എന്നുടനരയന്നത്തെ-
  ജ്ജവമൊടു വിട്ടുരചെയ്തു പതുക്കെ.

  "കനകമയാകൃതിയാകിയ നിന്നെ-
  ക്കനിവൊടു കണ്ടതുകൊണ്ടകതാരിൽ;
  ഘനതരമായൊരു കൗതുകമുളവായ്
  മനസാ വാചാ സത്യം തന്നെ.

  ക്ഷോണിതലങ്ങളിലിങ്ങനെയൊരുവക
  കാണുന്നില്ലിതുകൊണ്ടു ഭവാനെ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/21&oldid=155006" എന്ന താളിൽനിന്ന് ശേഖരിച്ചത്