താൾ:1926 MALAYALAM THIRD READER.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നളനുംഅരയന്നവും 15


പലവിധം ഉപ്പുകൾ ചേർത്താൽ കണ്ണാടിക്കു് ഇഷ്ടം പോലെ വർണ്ണവ്യത്യാസങ്ങൾ വരുത്താം. കണ്ണാടികൾ പലവിധമുണ്ടെങ്കിലും അവയുണ്ടാക്കുന്നതു് മേൽ വിവരിച്ചപോലെ ആകുന്നു. സാധനങ്ങളുടേയും അവയുടെ തൂക്കത്തിന്റെയും പെരുമാറ്റത്തിന്റെയും വ്യത്യാസങ്ങളാലാണു് വകഭേദങ്ങൾ ഉണ്ടാകുന്നതു്. കണ്ണാടികൊണ്ടുള്ള ഉപയോഗം എന്തെല്ലാമാണെന്നും എത്രത്തോളമാണെന്നും വിവരിച്ചുകൂടുന്നതല്ല. ലണ്ടൻ നഗരത്തിൽ 'ക്രിസ്റ്റൽ പാലസ്' എന്നു പറഞ്ഞുവരുന്ന സ്ഫടികക്കൊട്ടാരം ആസകലം ഇരിമ്പും കണ്ണാടിയും കൊണ്ടുണ്ടാക്കിയതാകുന്നു.പാഠം ൭.


നളനും അരയന്നവും.


  നളനെന്നൊരു നൃപനുളവായ് വന്നു
  ലളിതകളേബരനതിസുകുമാരൻ;
  കളിയൊടു നിഷധപുരേ പുരുമോദാൽ
  കളിരുചിതേടി വളർന്നതു കാലം.

  നളിനസരസ്സിന്നരികേ നല്ലൊരു
  പുളിനം തന്നിൽ ചെല്ലുംനേരം;
  നളിനം തന്നിലുറങ്ങീടുന്നൊരു
  കളഹംസത്തെക്കണ്ടാനരചൻ.

  പങ്കമകന്നൊരു തങ്കം പൊന്നിനൊ-
  ടങ്കം പൊരുതുമൊരംഗപ്രഭയും
  കുങ്കുമനിറമാം ചിറകും കൊക്കും
  പങ്കജരുചിരം ചരണദ്വയവും

  കണ്ടതു നേരം നൃപനു കുതൂഹല-
  മുണ്ടായ് വന്നൂ മനതാരിങ്കൽ.

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/19&oldid=155003" എന്ന താളിൽനിന്ന് ശേഖരിച്ചത്