താൾ:1926 MALAYALAM THIRD READER.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ടായില്ല. താൻ കൊണ്ടുവന്നതു്പോലെയുള്ള കല്ലു് പരിശോധിച്ചപ്പോൾ അതിന്മേൽ വെടിയുപ്പുണ്ടെന്നു് ബോധപ്പെട്ടു. അതും മണലും കൂട്ടി ഉരുക്കിയപ്പോൾ മുമ്പിലത്തേപോലെ പളുങ്കുകട്ടകൾ കാണുകയും ചെയ്തു. തണുപ്പേറുന്ന രാജ്യങ്ങളിൽ ശീതബാധ തടഞ്ഞു്, വെളിച്ചം മാത്രം അകത്തേക്ക് കൊണ്ടുവരാനും, നിൎമ്മലങ്ങളായ പാത്രങ്ങൾ മാത്രമല്ല, ഉപയോഗവും ഭംഗിയും ഉള്ള പലവക സാധനങ്ങൾ ഉണ്ടാക്കാനും ഉപയോഗിച്ചുവരുന്ന കണ്ണാടിയുടെ ഉത്ഭവം ഇപ്രകാരമായിരുന്നുവത്രേ.

ഫിനീഷ്യർ പലവിധം കണ്ണാടികൾ ഉണ്ടാക്കാൻ പഠിച്ചു. പിന്നീടു് അവരിൽനിന്നു് ഈ വിദ്യ യൂറോപ്പ് രാജ്യക്കാരെല്ലാം വശമാക്കി. അവരിൽ ഇറ്റലിരാജ്യത്തിലെ വെനീസു് പട്ടണക്കാർ ഈ വിദ്യയിൽ മറ്റെല്ലാരെയും അതിശയിച്ചു. പല നൂതനസൂത്രങ്ങളും ഇവർ കണ്ടു് പിടിച്ചു. ഗ്ലാസ്സുണ്ടാക്കുന്ന തൊഴിലിൽത്തന്നെ നാനാപ്രകാരത്തിലുള്ള പരിഷ്കാരങ്ങൾ വരുത്തി. ഘനം കുറഞ്ഞും തെളിമകൂടിയും ഉള്ള കണ്ണാടിപ്പാത്രങ്ങൾ ഉണ്ടാക്കുന്നതിൽ ഏറ്റവും കീർത്തിപ്പെട്ടിട്ടുള്ളതു് ഈ രാജ്യമാകുന്നു.

ഇതുപോലെ ബോഹിമിയാ എന്ന ദിക്കിലും വളരെ വിലയുള്ള കണ്ണാടിച്ചില്ലുകൾ ഉണ്ടാക്കുന്നുണ്ടു്. പതിന്നാലടി നീളവും ആറടി വീതിയും ഒരു വിരൽ ഘനവും ഉള്ള കണ്ണാടിപ്പലകകൾ വാർത്തുണ്ടാക്കുന്നു എങ്കിലും ആ പലകകളിന്മേൽ ലേശമെങ്കിലും മിനുസത്തിനോ തെളിച്ചത്തിനോ കുറവു കാണുകയില്ല. ഈ പലകകളുടെ ഒരു വശത്തു് രസവും വെളുത്തീയ്യവും കൂട്ടിത്തേച്ചു് മുഖം നോക്കുന്ന കണ്ണാടി ഉണ്ടാക്കുന്നു.

കണ്ണാടി ഉണ്ടാക്കാൻ മുഖ്യമായി മണൽ, വെടിയുപ്പ്, പടിക്കാരം, കളിമണ്ണു്, ചുണ്ണാമ്പു് എന്നീ സാധനങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/17&oldid=155001" എന്ന താളിൽനിന്ന് ശേഖരിച്ചത്