താൾ:1926 MALAYALAM THIRD READER.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തമ്മിൽ കൂട്ടിച്ചേൎത്തുണ്ടാക്കാവുന്ന ഒരു സാധനമാകുന്നു. കണ്ണാടി ഉണ്ടാക്കുന്ന കൌശലം ആദ്യം കണ്ടുപിടിച്ചത് സുറിയാ രാജ്യത്തിന്റെ കടൽത്തീരത്ത് പാൎത്തിരുന്ന ഫിനീഷ്യർ എന്ന ജാതിക്കാരാണെന്ന് ചരിത്രങ്ങളിൽ കാണുന്നുണ്ട്. ഇവരിൽ കുറെ കപ്പൽക്കാർ ഒരു ദിവസം ബാലൂസ്

എന്ന പുഴയിൽകൂടെ കപ്പലോടിക്കുമ്പോൾ ഒരിടത്ത് കരയ്ക്കിറങ്ങി ഭക്ഷണം പാകംചെയ് വാൻ തുടങ്ങി. അതു മണൽപ്രദേശമായിരുന്നതിനാൽ അടുപ്പിന് കല്ല് കിട്ടാത്തത് നിമിത്തം കപ്പലിൽനിന്ന് അഞ്ചാറു് കഷണം കല്ലെടുത്ത്കൊണ്ടുവന്നു അടുപ്പ്കൂട്ടേണ്ടിവന്നു. ഭക്ഷണം പാകംചെയ്തു് അടുപ്പിലെ ചാരം ഇളക്കിനോക്കിയപ്പോൾ അതിൽ പളുങ്ക്കഷണങ്ങൾ പ്രകാശിച്ചു കിടക്കുന്നതു കണ്ട് "ഈ കട്ടകൾ ഇവിടെ വരാനുള്ള കാരണം എന്തായിരിക്കാം" എന്നു അവരിൽ വിദ്വാനായ ഒരാൾ ആലോചന തുടങ്ങി. അവിടെ ഉണ്ടായിരുന്ന മണലിൽത്തന്നെ തീയിട്ട് നോക്കി. ഫലമൊന്നും

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/16&oldid=155000" എന്ന താളിൽനിന്ന് ശേഖരിച്ചത്