Jump to content

താൾ:1926 MALAYALAM THIRD READER.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കണ്ണാടി(അല്ലെങ്കിൽഗ്ലാസ്സ്) 11


താഴെയായി തട്ടി പുറത്തയക്കണം. എന്നാൽ ആ ഭാഗക്കാർ ജയിച്ചു. കളത്തിന്റെ വെളിയിൽ പന്തു പോയാൽ ഉടനെ കൈകൊണ്ടെടുത്തു കളത്തിൽ എറിഞ്ഞതിനു് മേൽ വേണം ശേഷംകളി തുടങ്ങാൻ.

കളിക്കാരിൽ ഗോൾ സൂക്ഷിപ്പുകാരനൊഴിച്ചു് മറ്റാരും പന്തു കൈകൊണ്ടു തൊട്ടുപോകരുത്. അഥവാ തൊട്ടുപോയാൽ അതു് കളിയിൽ ഒരു അപരാധമായി. അതിനു് കളത്തിനു പുറത്തു പോയാലുള്ളതുപോലെ എതിർഭാഗക്കാരനു് ഒന്നു് തട്ടാവുന്നതാണു്. ഇതുപോലെ പല നിശ്ചയങ്ങളുമുണ്ട്. അവയെ ഇവിടെ വിവരിച്ചിട്ടാവശ്യമില്ല. ഈ കളിയ്ക്കു് സമയനിശ്ചയമുണ്ട്. സാധാരണ ഒന്നര മണിക്കൂറാണു്. പകുതി സമയമായാൽ കളിക്കാർ സ്വല്പനേരം വശം മാറി പിന്നെയും കളിക്കും.

കളിയിൽ ന്യായരഹിതമായി പ്രവർത്തിക്കുന്നത് മര്യാദക്കാരുടെ ലക്ഷണമല്ല; എങ്കിലും കളിയുടെ രസത്തിൽ വല്ല ക്രമക്കേടും സംഭവിച്ചാൽ വിധികല്പിക്കാൻ ഒരു മദ്ധ്യസ്ഥനേയും നിശ്ചയിക്കാറുണ്ട്. അയാളുടെ വിധിക്കു് അപ്പീലില്ല. അവനവനു പ്രത്യേകം വരുന്ന മാനത്തെ മറന്നു് പൊതുവേയുള്ള മാനത്തിനായി ഏകാഗ്രമനസ്സായി പ്രവർത്തിക്കുക, ധൈര്യവും സാമർത്ഥ്യവും കാണിക്കുക, ശരീരദാർഢ്യം സമ്പാദിക്കുക മുതലായ ഗുണങ്ങൾ ഈവക കളികളിൽനിന്നു ലഭിക്കുന്നു.


പാഠം ൬.


കണ്ണാടി (അല്ലെങ്കിൽ ഗ്ലാസ്).



നാം എല്ലാവരും കണ്ണാടി കണ്ടിട്ടുണ്ടല്ലോ. ഇതു് ഭൂമിയിൽ സ്വയമായി വിളയുന്നതല്ല. ചില പദാർത്ഥങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/15&oldid=154999" എന്ന താളിൽനിന്ന് ശേഖരിച്ചത്