താൾ:1926 MALAYALAM THIRD READER.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
10 മൂന്നാം‌പാഠപുസ്തകം.


റുള്ളു. ഇതിലും നാടൻ കളി, ഫുട്ട്ബാൾ എന്നു് പറയുന്ന ഇംഗ്ലീഷ് മാതിരി കളി എന്നു് രണ്ടു് വിധം ഉണ്ടു്. എന്നാൽ ഇംഗ്ലീഷു് മാതിരി കളിയ്ക്കു് പ്രചാരം കൂടിവരികയും നാടൻ കളി കേവലം അസ്തമിച്ചിരിക്കയും ചെയ്യുന്നതിനാലും ഇംഗ്ലീഷ് കളിയുടെ നിയമങ്ങൾ എല്ലാവർക്കും അറിഞ്ഞുകൂടാത്തതിനാലും അതു് നാടനേക്കാൾ രസകരമാണെന്നു് അധികപക്ഷം ആളുകൾ അഭിപ്രായപ്പെടുന്നതിനാലും നമുക്കു് അതിനെപ്പറ്റി ആലോചിക്കാം.

ഈ കളിക്കു് കളത്തിനു് കുറഞ്ഞപക്ഷം നൂറുഗജം നീളവും അമ്പതു ഗജം വീതിയും ഉണ്ടായിരിക്കണം. കൂടിയ പക്ഷം നൂറ്റിമുപ്പതു് ഗജം നീളവും നൂറു ഗജം വീതിയും ആവാം. ഇങ്ങനെയുള്ള കളത്തിൽ കുറിയ വശങ്ങൾ ഓരോന്നിന്റെയും നടുവിൽ എട്ടടി പൊക്കമുള്ള ഈരണ്ടു തൂൺ എട്ടു് ഗജം അകലത്തിൽ നാട്ടി അവയുടെ മുകളിൽ ഒരു കയറു് കെട്ടും. കളിക്കാനുള്ള പന്തും കാറ്റടച്ച തോൽപ്പന്താണ്. കളിയ്ക്കു് ഓരോവശത്തു് പതിനൊന്നു് പേർ വീതം വേണം. അതിൽ ഒരാൾ ഗോൾകീപ്പർ അല്ലെങ്കിൽ മുൻ വിവരിച്ച തൂണിന്റെ ഇട കാക്കുന്ന ആളാണു്. അഞ്ചുപേർ(ഫാർവേഡ്സ്) മുൻപോട്ടു് പന്തു തട്ടിക്കൊണ്ടു് പോകാനും മൂന്നു പേർ അവരുടെ പിന്നിലായിട്ടു് പന്തു തങ്ങളുടെ പിന്നിൽ പോകാതെ സൂക്ഷിക്കാനും രണ്ടുപേർ, ഒരു വേള പോയാൽ, ഗോളിന്റെ അടുക്കൽ ചെല്ലാതെ പിന്നിൽ കാക്കാനും തയ്യാറായി നിൽക്കുന്നു. ഏതെങ്കിലും ഒരു വശത്ത് നിൽക്കുന്നത് ഗുണകരമാണെന്നുണ്ടെങ്കിൽ ഇലയിട്ടു പരീക്ഷിച്ചു നോക്കി കിട്ടുന്നവർ ആദ്യം ആ വശത്തു് നിൽക്കുന്നു. പകുതിനേരം അവിടെത്തന്നെ കളിക്കും. ആളുകൾ കളത്തിൽ സന്നദ്ധരായാൽ പന്തു നടുവിൽ വെച്ചു് ഒരാൾ തട്ടും. ഒരു വശക്കാർ പന്തു മുറ്റുവശത്തേ ഗോളിന്റെ ഇടയിൽക്കൂടി കയറിനു

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/14&oldid=154998" എന്ന താളിൽനിന്ന് ശേഖരിച്ചത്