ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1926 MALAYALAM THIRD READER.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128

        മൂന്നാംപാഠപുസ്തകം

അടിയാരേക്കുറിച്ചൊരു കരുണയും കഠിനദുഷ്ടരോടെഴുന്ന കോപവും കലഹംകൊണ്ടോരത്ഭുത രസങ്ങളും ചപലന്മാരോടു കലർന്ന ഹാസവും എതിരിടുന്നോർക്കു ഭയങ്കരത്വവും പലതുമിങ്ങനെ നവനവരസമിയചിയകൂടിക്കലർന്ന നേത്രവും മകരകുണ്ഡലം പ്രതിബിംബിക്കുന്ന കവിൾ‍‍‍‍ത്തടങ്ങളും മുഖസരോജവും വിയർപ്പ്തുള്ളികൾ പൊടിഞ്ഞ നാസിക സുമന്ദഹാസവുമധരശോഭയും തുളസിയും നല്ല സരസിജങ്ങളുമിളതായീടിന തളിരുകളുമായിടകലർന്നുടനിളകും മാലകൾ തടയും മുത്തുമാലകളും കൗസ്തുഭ മണിയും ചേരുന്ന ഗളവും ചമ്മട്ടി പിടിച്ചോരു കരതലവും കുങ്കുമം മുഴുക്കെപൂശിന തിരുമറുമാറും നിറഞ്ഞ മഞ്ഞപ്പുനുകിലും കാഞ്ചികൾ പദസരോരുഹായുഗവുമെന്നുടെ ഹൃദയം തന്നിലങ്ങിരിക്കും പോലെയമ്മണിരഥം തന്നിലകം കുളുർക്കവേ മണിവർണ്ണൻ തന്നെത്തെളിഞ്ഞു കണ്ടു ഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/134&oldid=240438" എന്ന താളിൽനിന്ന് ശേഖരിച്ചത്