താൾ:1926 MALAYALAM THIRD READER.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8 മൂന്നാം‌പാഠപുസ്തകം.


ളംബസ്സ് എന്നൊരാൾ, ഭൂമി ഉരുണ്ട് ഗോളാകൃതിയിലാകയാൽ പോൎട്ടുഗലിൽ നിന്നും നേരേ പടിഞ്ഞാട്ടു് കപ്പൽ യാത്ര ചെയ്താൽ കിഴക്കുള്ള ഇൻഡ്യയിൽ ചെല്ലേണ്ടതാണെന്നു് ഊഹിച്ചു.

ഏതാനും കപ്പലുകളുമായി അദ്ദേഹം പടിഞ്ഞാട്ട് യാത്ര തുടങ്ങി. വളരെ സങ്കടങ്ങൾ അനുഭവിച്ചശേഷം അമേരിക്കയിൽ എത്തി. അതു് ഇൻഡ്യായാണെന്നു് വിചാരിച്ചു് തിരിച്ചുവന്നു് അവിടത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞപ്പോൾ പലരും, നാട്ടിലേ രാജാവും വളരേ സന്തോഷിച്ച് അദ്ദേഹത്തെ ബഹുമാനിച്ചു.

ഒരുദിവസം ചില മാന്യന്മാരുമായി അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരിൽ ഒരാൾ, "ആരെങ്കിലും നേരേ പടിഞ്ഞാട്ട് പോയാൽ അമേരിക്കയിലെത്തുമായിരുന്നു; അതിനാൽ കൊളംബസ്സിനെ ഇത്ര മാനിക്കാനെന്താണ്" എന്നു് ചോദിച്ചു.

കൊളംബസ്സ് മേശയിന്മേലുള്ള ഒരു മുട്ട എടുത്തു് ആകട്ടെ നിങ്ങൾക്കാർക്കെങ്കിലും ഈ മുട്ടയുടെ കൂർത്തവശം കുത്തിനിറുത്താമോ എന്നു് ചോദിച്ചു. പലരും ശ്രമിച്ചു. പറ്റിയില്ല. ഞാൻ നിറുത്താം എന്നു് പറഞ്ഞു് കൊളംബസ്സ് കൂർത്തവശം ബലമായി മേയിന്മേൽ ഇടിച്ചുവെച്ചു. മുട്ട പൊട്ടി മേശപ്പുറത്തു് നിൽക്കുകയും ചെയ്തു.

ഒരാൾ-- ആ-ഹാ, ഇങ്ങനെയാണെങ്കിൽ ഞാനും നിറുത്താം.

കൊ-- ശരി: ഞാൻ കാണിച്ചതിൽ പിന്നെയല്ലേ? ഇതു് പോലെയാണ് അമേരിക്ക കണ്ടുപിടിച്ച കഥയും. കൊളംബസ്സിന്റെ മാനംകുറയ്ക്കാൻ ശ്രമിച്ചവർ ലജ്ജിച്ച് തല താഴ്ത്തി എന്നു് പറയേണ്ടതില്ലല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/12&oldid=154996" എന്ന താളിൽനിന്ന് ശേഖരിച്ചത്