സൂചി. 101
അവ പൊങ്ങിവരും. അപ്പോൾ അതു കോരിക്കളയണം. നീരു കൊഴുത്തു ശർക്കരപ്പാകമാവുമ്പോൾ വാങ്ങി വെച്ചു സ്വല്പം ആറിയാൽ അച്ചിൽ ഒഴിക്കുകയോ കൈകൊണ്ട് ഉരുളയായി ഉരുട്ടുകയോ ചെയ്യാം.
കരിമ്പിൻ നീരിൽ നിന്നും പഞ്ചസാരയും ഉണ്ടാക്കാവുന്നതാണ്. ഇതിന് ഉത്തരേൻഡ്യയിൽ ‘ഹാരി’ എന്നൊരാൾ ഒരു യന്ത്രം കണ്ടുപിടിച്ചിട്ടുണ്ട്.
മേൽ വിവരിച്ച പ്രകാരം ശർക്കർപ്പാകം മാറുന്നതിനു സ്വല്പം മുമ്പേ ചെമ്പ് അടുപ്പിൽനിന്നു് ഇറക്കി കരിമ്പുനീരു കോരി ആറ്റി കലങ്ങളിലാക്കണം. രണ്ടുമൂന്നു ആഴ്ച കഴിഞ്ഞ് അതെടുത്തു കുറേ വെള്ളവും കൂട്ടി യന്ത്രത്തിലിട്ടു തിരിച്ചാൽ പഞ്ചസാര കിട്ടും. ശേഷിക്കുന്ന വെത്തിൽ നിന്നും കുറേ ശർക്കരയുമുണ്ടാക്കാം. പഞ്ചസാര വീണ്ടും കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കും. ഈ പഞ്ചസാര ഒന്നാംതരം പഞ്ചസാരയിൽ അല്പം താഴ്ന്ന തരമായിരിക്കും.
കരിമ്പു നീരിൽനിന്നല്ലാതെ; പനം കരിപ്പുകട്ടി, ഈന്തപ്പനനീര്, ബീറ്റ്റൂട്ട് എന്ന ഒരു മാതിരി മധുരക്കിഴങ്ങ് ഇത്യാദിയിൽ നിന്നും വലിയ യന്ത്രസഹായത്തോടുകൂടി പഞ്ചസാര യൂറോപ്പുഖണ്ഡത്തിലും മറ്റും ഉണ്ടാക്കുന്നുണ്ട്.
പാഠം ൪൧.
സൂചി.
അമ്മേ! ഇന്നത്തെ പാഠം വളരെ രസമായി. ഏതിനെപ്പറ്റിയാണെന്നോ? സൂചി, തൂശി അല്ലെങ്കിൽ ചിലർ പറയുന്നതു പോലെ ഊശി ഇതിനെപ്പറ്റിയാണ്. ഇതുണ്ടാക്കാൻ ഇത്രയൊക്കെ പണിയുണ്ടെന്നു ഞാൻ വിചാരിച്ചിരുന്നില്ല.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |