താൾ:1926 MALAYALAM THIRD READER.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
6 മൂന്നാംപാഠപുസ്തകം.


ണ്ടല്ലോ. ഇവയ്ക്കു് ഭക്ഷണവും ആ ഇല തന്നെയാണു്. ഇത്തരം ഒരു പുഴുവിനെ പിടിച്ചു് ഒരു കുപ്പിയ്ക്കുള്ളിലടച്ചു പച്ച ഇല ഇട്ടുകൊടുത്താൽ അതു് കുറേദിവസം ഇലതന്നെ തിന്നും. ദിവസംതോറും ഇലകൾ കൊടുത്തുകൊണ്ടിരിക്കണം.

ഏതാനും ദിവസം കഴിഞ്ഞാൻ അതു് ഒന്നും തിന്നാതെയാകും. പിന്നെ കുപ്പിയുടെ ഒരറ്റത്തു് പറ്റിയിരുന്നു് ദേഹം ക്രമേണ ചുരുക്കിത്തുടങ്ങും. മുമ്പിലേ ആകൃതി തന്നെ മാറും. ഇങ്ങനെ കുറെ കഴിയുമ്പോൾ നിറം പകൎന്നു ഒരു മുട്ടയുടെ ആകൃതിയായിത്തീരും. പിന്നെ വരുന്ന മാറ്റമാണ് വിചിത്രം. ഈ കൂട് തനിയേ തകൎന്നു് അതിനുള്ളിൽനിന്ന്

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/10&oldid=154991" എന്ന താളിൽനിന്ന് ശേഖരിച്ചത്