Jump to content

താൾ:1854 Jnanakeerthangal.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
 


൨ നിൎയ്യോഗ്യരായ ഞങ്ങളെ
നിൻ പാദത്തിന്റെ അരികെ
നിൻ പുത്രനായ മശിഹാ
നിമിത്തം ചേൎത്തുകൊള്ളുക.

൩ ൟ സഭയുടെ നടുവെ
നിൻ ദയയുള്ള മുഖത്തെ
നിൻ ഇഷ്ടന്മാൎക്ക കാണിച്ച
സന്തോഷത്തോടെ അയക്ക.

൩ L.M. B.
൧ നിൻ കൃപയാലെ ദൈവമെ
നിൻ ഭൃത്യരായ ഞങ്ങളെ
അനുഗ്രഹിച്ചെല്ലാവൎക്കും
നിൻ ഹിതമൊക്കെ കാട്ടെണം.

൨ നിൻ വാക്ക കൊണ്ട ഞങ്ങളെ
സല്പ്രാപ്തന്മാർ ആക്കെണമെ
ആത്മാവിലുള്ള ഭക്തിയും
നീ ദയയോട തരണം..

൩ നിൻ ഇഷ്ടമുള്ള പുത്രനെ
ഉയൎത്തി ആക്കപ്പെടട്ടെ
തൻ ശുദ്ധമുള്ള രാജ്യവും
നീ ഇന്നെ വൎദ്ധിപ്പിക്കണം..

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/6&oldid=150591" എന്ന താളിൽനിന്ന് ശേഖരിച്ചത്