താൾ:1854 Jnanakeerthangal.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩ ൧

൩ ൧ . B.

൧ ആത്മാവെ വന്ന എന്റെ മേൽ

നീ ഉദിക്കേണമെ

എൻ ശീതമുള്ള മനസ്സിൽ

നിൻ സ്നേഹം വരട്ടെ.


൨ ലൌകീക സ്നേഹം വൎദ്ധിച്ച

ഞാൻ ക്ഷീണനായ്വന്നു

നിൻ ദിവ്യദാനം തരാഞ്ഞാൽ

ഞാൻ തീരെ നശിച്ചു.

൩ ദിനെ ദിനെ ഞാൻ ചാകുന്നു

എൻ സ്നേഹം എവിടെ

കൎത്താവു പൂൎണ്ണ ഗുണവാൻ

ഞാൻ പാപി എന്നത്രെ.


൪ എൻ യേശുവിന്റെ സ്നേഹത്തെ

എൻ ഉള്ളിൽ കത്തുക

ഞാൻ പൂൎണ്ണനായെൻ ആത്മാവെ

നീ വാഴ്ത്തപ്പെടുക.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/33&oldid=150771" എന്ന താളിൽനിന്ന് ശേഖരിച്ചത്