താൾ:1854 Jnanakeerthangal.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦

൩൦ L.M. Hg.

൧ ആത്മാവാകുന്ന ദൈവം

ആശ്വാസമായി നീ വരിക;

നീ ഉപദേശിയായും വാ

എപ്പോഴും ഞങ്ങൾക്കിരിക്ക.


൨ ആകാത്ത വഴിയിൽ നിന്ന

എല്ലാവരെയും രക്ഷിക്ക:

നിൻശുദ്ധ വാക്യം ഞങ്ങൾക്ക

നീ കൃപയോടെ കാണിക്ക.


൩ ഒാരോരൊ മനസ്സുകളിൽ

വിശ്വാസം സ്നേഹം സ്ഥാപിക്ക:

മോക്ഷയാത്രയിൽ ഞങ്ങളെ

ഉറപ്പിച്ചിട്ട നിൎത്തുക.


൪ ആശ്വാസം ശുദ്ധി രക്ഷയും

നീ കൃപയായി തരിക:

യഹോവായോടെ വസിപ്പാൻ

എല്ലാവരെയും ഒരുക്ക.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/32&oldid=150770" എന്ന താളിൽനിന്ന് ശേഖരിച്ചത്