താൾ:1854 Jnanakeerthangal.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൨൯

൨൯ S.M. Hg.


൧ വിശുദ്ധ ആത്മാവെ!

നിൻ സഭ ദൎശിക്ക:

അജ്ഞാനം ദുഃഖം കുണ്ഠിതം

അശേഷം മാറ്റുക.


൨ നീ ഭയം സംശയം

ഇല്ലാതെ ആക്കുക:

കെടാത്ത സ്നേഹം ഞങ്ങളിൽ

നീ ജ്വലിപ്പിക്കുക.


൩ നീ ഞങ്ങളിൽ എന്നും

വസിച്ച വാഴുക:

സാത്താനിൽനിന്ന ഞങ്ങളെ

എപ്പോഴും രക്ഷിക്ക.


൪ എന്നാൽ പിതാവിനെ

വന്ദിച്ച സ്തുതിക്കും

പുത്ര ആത്മാവിനെ കൂടെ

മഹത്വപ്പെടുത്തും.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/31&oldid=150699" എന്ന താളിൽനിന്ന് ശേഖരിച്ചത്