താൾ:1854 Jnanakeerthangal.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧൮

൧൮ L.M. B.


൧ തൻ കുരിശിങ്കൽ അല്ലാതെ

പ്രശംസിച്ചാൽ എൻ ആത്മാവെ

ദുൎന്യായം എന്ന അറിക

ആ ചിന്ത നീ ഉപേക്ഷിക്ക.


൨ തൻ മൂലം നീ ഈ ലോകവും

പിശാച തന്ത്രം ഒക്കെയും

അഭായം ആക്കി എന്നാലും

സ്വാതന്ത്ര്യത്തിൽ നീ നടക്കും.


൩ തൻ ദയ തന്ന ഗുണത്തെ

നീ അനുദവിച്ചീടുമെ

എന്നാലും തന്റെ മരണം

നിൻ ജീവൻ എന്ന ഓൎക്കണം.


൪ കൎത്താവെ നിന്റെ കഷ്ടവും

നിൻ രക്തമാം വിയൎപ്പവും

എൻ മനസ്സായ പലകെ

നല്ലെഴുത്തായിരിക്കട്ടെ.


൫ നിൻ കൃപ സ്നേഹം മുതലാം

നീ ചെയ്തു ചൊല്ലി ശേഷമാം

ഗുണങ്ങളിൽ സൽബുദ്ധിയെ

എൻ ആത്മാവിൽ തരെണമെ.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/28&oldid=150765" എന്ന താളിൽനിന്ന് ശേഖരിച്ചത്