താൾ:1854 Jnanakeerthangal.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൨൮

൨൮ L.M. Hg.


൧ സ്രഷ്ടാവായുള്ള ആത്മാവെ !

നീ ആദിയിൽ ഭൂലോകത്തെ

ഉണ്ടാക്കി, അലങ്കരിച്ചു

സ്ഥാപിച്ച, ശുദ്ധീകരിച്ചു:

കാത്തിരിക്കുന്ന സഭയെ

ഇക്കാലം ദൎശിക്കേണമെ.


൨ അയോഗ്യരായ ഞങ്ങളെ

സഹായിച്ച, താങ്ങേണമെ:

ദുശ്ശീലത്തെ ശമിപ്പിച്ച

മോക്ഷത്തിൻ വഴി കാണിച്ച,

അരിഷ്ടരായ ഞങ്ങൾക്ക

ദിവ്യ ആശ്വാസം തരിക.


൩ മഹത്വം സ്തുതി എന്നുമെ

പിതാവിന്ന ഉണ്ടാകട്ടെ:

തൻ നിത്യമുള്ള പുത്രനും

ദിവ്യ ആശ്വാസ പ്രദനും

പ്രഭാവം സ്തോത്രം ഒക്കവെ

എന്നേക്കും പാടപ്പെടട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/26&oldid=150668" എന്ന താളിൽനിന്ന് ശേഖരിച്ചത്