താൾ:1854 Jnanakeerthangal.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨


൨൨ 7 B.

എഴുനിറ്റു മശിഹാ

മരിച്ചവൻ ജീവിച്ചു

പാറ മുദ്ര കാവൽകാർ

വൃഥാൽ ശത്രു സഥാപിച്ചു.


൨ ശുദ്ധമുള്ള കൂട്ടരിൽ

പലർ കൂടെ ജീവിച്ചു

യേശു തന്റെ ശക്തിയിൽ

ഘോഷത്തോടെ ജയിച്ചു.


൩ മേലിൽ എന്നും ജീവിക്കും

മൃത്യു തന്റെ ദാസനായി

നരകത്തിൻ വാതിലും

തന്റെ കൈക്ക കീഴെ ആയി.


൪ ജീവിക്കുന്ന കൎത്താവെ

ഞങ്ങൾക്കുള്ള പാപത്വം

നീക്കിക്കൊണ്ട ഞങ്ങളെ

ജീവിപ്പിച്ച കൊള്ളണം.


൫ ഇഹലോക പ്രിയത്തെ

ബന്ധം വിട്ട അയക്ക

ഞങ്ങൾക്കുള്ള ആശയെ

ഉയരത്തിൽ ആക്കുക.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/20&oldid=150751" എന്ന താളിൽനിന്ന് ശേഖരിച്ചത്