താൾ:1854 Jnanakeerthangal.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧

൨൧ T.s. B.

ക്രിസ്തുവിന്റെ ഉയിൎപ്പു.

൧ ക്രിസ്തു വീണ്ടും ജീവിച്ചു അല്ലെലൂയ

ശത്രു കൂട്ടം തോറ്റിതു അല്ലെലൂയ

മേൽ ലോകങ്ങൾ പാടട്ടെ അല്ലെലൂയ

ഭൂമി സ്തുതി ന‌ല്കട്ടെ. അല്ലെലൂയ


൨ മുറിവേറ്റു തിരുകാൽ അല്ലെലൂയ

മൃത്രുവിന്റെ കയ്യിനാൽ അല്ലെലൂയ

ശത്രുവിന്റെ തലയെ അല്ലെലൂയ

ക്രിസ്തു ചതച്ചുടനെ. അല്ലെലൂയ


൩ കീഴലോകത്തിൻ വാതലിൻ അല്ലെലൂയ

താക്കോൽ കിട്ടി പ്രഭുവൻ അല്ലെലൂയ

തുറന്നിട്ട ശുദ്ധന്മാർ അല്ലെലൂയ

എഴുനീറ്റനേകം പേർ. അല്ലെലൂയ


൪ ഘോഷിപ്പിൻതൻ ജനമെ അല്ലെലൂയ

വാഴ്ത്തുവിൻ തൻ നാമത്തെ അല്ലെലൂയ

ക്രിസ്തു യേശു രക്ഷകൻ അല്ലെലൂയ

എന്നുമെ പരാപരൻ. അല്ലെലൂയ

B2

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/19&oldid=150777" എന്ന താളിൽനിന്ന് ശേഖരിച്ചത്