താൾ:1854 Jnanakeerthangal.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧൫

൧൫ . 8.7.4. B.

൧ അന്യനായ എന്നെ യേശു

വനത്തിങ്കൽ തിരക്കി

കൂട്ടംവിട്ടു പോയ എന്നെ

അവൻ വീണ്ടും വരുത്തി

ദയയോടു , ദയയോടു, ദയയോടു

അവൻ വീണ്ടൂം വരുത്തി.


൨ സിംഹ വായിൽ ചെന്ന പോയ

എന്നെ അവൻ അറിഞ്ഞു

തനറ ജീവൻ കയ്യിൽ വച്ച

ഓടി വന്ന രക്ഷിച്ചു

ദയയോടു,ദയയോടു,ദയയോടു

ഓടി വന്ന രക്ഷിച്ചു.


൩ ഇഷ്ടപ്പെട്ട കൂട്ടക്കാരെ

പ്രിയം ഉണ്ടൊ ഇതിലെ;

പ്രിയം തന്നെ ഇതിന്നൊപ്പം

കാണ്മാനില്ല എങ്ങുമെ

മറ്റാൎക്കാനും,മറ്റാൎക്കാനും,മറ്റാൎക്കനും

കാണ്മാനില്ല എങ്ങുമെ.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/17&oldid=208781" എന്ന താളിൽനിന്ന് ശേഖരിച്ചത്