ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൩
൧൩ 7s. B.
൧ ദൈവ പുത്രനായവൻ
ഭൂമിയിങ്കൽ ജനിച്ചു
സൎവശക്തിയുള്ളവൻ
ഇന്നെ അവതരിച്ചു.
൨ ശിശുവായ അവനെ
ദൂതർ കണ്ടു സ്തുതിച്ചു
വിദ്വാന്മാരും കാക്കലെ
കാഴ്ച വച്ചു വന്ദിച്ചു.
൩ രാജൻ ജനിച്ചാകയാൽ
ഏറാേദേസും പേടിച്ചു
കൊല്ലുമെന്ന ഭാവത്താൽ
ശിശുക്കളെ കൊല്ലിച്ചു.
൪ യേശു എന്ന രക്ഷകൻ
ശത്രുക്കൂട്ടം ജയിക്കും
നരകത്തിൻ അധിപൻ
നാശം അനുഭവിക്കും.
൫ ദൈവ ഭക്തിയുള്ളോരെ
യേശുവിൽ സന്തോഷിപ്പിൻ
തൻറ രക്ഷിയിങ്കലേ
നന്ദിയോടെ ഇരിപ്പിൻ.