താൾ:1854 Jnanakeerthangal.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു൩ എന്നാൽ ഈ കൃപ ഒക്കെവെ

ഈ കാലത്തിന്ന മാത്രമെ

മേലാൽ ആനന്ദം ഏറ്റവും

സജ്ജനം അനുഭവിക്കും.൪ സന്ദേഹം പാപം ദീനവും

വിശ്വാസത്തിന്റെ കുറവും

ഇല്ലാതെ ആകും അന്നത്തെ

സന്തോഷം പൂൎണ്ണ സൌഖ്യമെ.ക്രിസ്തുവിന്റെ രണ്ടാം വരവിന്ന.

൯ L.M Hg

൧ കൎത്താവ വരും! ലോകവും

പഞ്ചഭൂതങ്ങൾ ഒക്കെയും

ആ നാളിൽ ചുട്ട ഉരുകും

യഹോവാ അപ്പോൾ വിധിക്കും.


൨ കൎത്താവ വരും! അഗ്നിയിൽ

താൻ വെളിപ്പെട്ട,ക്ഷണത്തിൽ

തൻ വാക്കിനാൽ എല്ലാരെയും

താൻ ഉയിൎത്തെഴുന്നേല്പിക്കും


൩ കൎത്താവ വരും! അപ്പോഴും

തൻ ജനത്തിന്ന ഭാഗ്യവും

ക്രിസ്തുവിങ്കൽ ആശ്രയിച്ചാൽ,

അവൎക്ക രക്ഷ അതിനാൽ.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/10&oldid=205277" എന്ന താളിൽനിന്ന് ശേഖരിച്ചത്