താൾ:13E3287.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അതുകൊണ്ടുവിശെഷിച്ചു. ഭൂലൊകം
പതിന്നാലിലും51 ഉത്തമം എന്നല്ലൊ
വെദവാദികളായ മുനികളും
വെദവും ബഹുമാനിച്ചു ചൊല്ലുന്നു
ലവണാംബുധിമദ്ധ്യെവിളങ്ങുന്ന
ജംബുദ്വീപൊരുയൊജനാലക്ഷവും
ഏഴു ദ്വീപു52കളിങ്ങനെയുള്ളതിൽ
ഉത്തമം ഇസ്ഥലം എന്നു വാഴ്ത്തുന്നു.
ഭൂപത്മത്തിന്നു കർണ്ണികയായൊരു
ഭൂധരെന്ദ്രനിതിൽ എല്ലൊ നിൽക്കുന്നു
ഇതിൽ ഒമ്പതു53 ഖണ്ഡങ്ങൾ ഉണ്ടല്ലൊ
അതിൽ ഉത്തമംഭാരതഭൂതലം
സമ്മതരായ മാമുനിശ്രെഷ്ഠന്മാർ
കർമ്മക്ഷെത്രം ഇത എന്നു പറയുന്നു54
കർമ്മബീജം ഇതിൽന്നുമുളെക്കെണ്ടും55
ബ്രഹ്മലൊകത്തിരിക്കും ജനങ്ങൾക്കും56
കർമ്മബീജം വരട്ടികളഞ്ഞുടൻ57
ജന്മനാശം വരുത്തെണം എങ്കിലും
ഭാരതമായ ഖണ്ഡം ഒഴിഞ്ഞുള്ള
പാരിൽ എങ്ങും എളുതല്ല നിർണ്ണയം
അത്രമുഖ്യതയുള്ളൊരു ഭാരതം58
ഇപ്രദെശം എന്നെല്ലാരും ഓർക്കെണം
യുഗം നാലിലും59 നല്ലു കലിയുഗം
സുഖമെതന്റെ60 മുക്തിവരുത്തുവാൻ
കൃഷ്ണകൃഷ്ണണമുകുന്ദജനാർദ്ദന
കൃഷ്ണഗൊവിന്ദ രാമ എന്നിങ്ങിനെ
തിരുനാമസങ്കീർത്തനം എന്നിമ-
റ്റെതുമില്ല പ്രയത്നം അറിഞ്ഞാലും61
അതു ചിന്തിച്ചു മറ്റുള്ളലൊകങ്ങൾ
പതിമൂന്നിലും62 ഉള്ള ജനങ്ങളും
മറ്റുദ്വീപുകൾ ആറിലും63 ഉള്ളൊരും
മറ്റു ഖണ്ഡങ്ങൾ എട്ടിലു64മുള്ളൊരും
മറ്റു മൂന്നു65 യുഗങ്ങളിലുള്ളൊരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്കയാൽ
കലികാലത്തു ഭാരതഭൂമിയെ
കലിതാദരം കൈവണങ്ങീടുന്നു
ആവതില്ലല്ലുപായം നിരൂപിച്ചാൽ66

96

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/98&oldid=201763" എന്ന താളിൽനിന്ന് ശേഖരിച്ചത്