താൾ:13E3287.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദുരിതം ചെയ്തു ചെയ്തവർ പിന്നെപ്പൊയി
നരകങ്ങളിൽ വെവ്വെറെവീഴുന്നു35
സുരലൊകത്തിരുന്നൊരു36 ജീവൻ പൊയി
നരലൊകെമഹീസുരനാകുന്നു
ചണ്ഡകർമ്മങ്ങൾ ചെയ്തവർ37 ചാകുംപൊൾ
ചണ്ഡാലകുലത്തിൽ പിറക്കുന്നു
നരൻചത്തു നരിയായിപ്പിറക്കുന്നു38
നാരിചത്തുടൻ ഒരിയായ്പൊകുന്നു
അസുരന്മാർ സുരന്മാരായീടുന്നു
അമരന്മാർ മരങ്ങളായ് പൊകുന്നു
അജം ചത്തു ഗജമായ്പിറക്കുന്നു
ഗജഞ്ചത്തുദ്വിജമായ്പിറക്കുന്നു
കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻചത്തു കൃമിയായ് പിറക്കുന്നു
ഈച്ചചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ
കീഴ്മെൽ ഇങ്ങനെ മണ്ടുന്ന39 ജീവന്മാർ
ഭൂമിയിൽ ചെന്നു നെടിസ്സുഖിക്കുന്നു40
അന്യലൊകങ്ങൾ ഒരൊന്നിൽ ഒരൊന്നിൽ
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ41
ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പൊൾ
ഉടനെവന്നു നെടുന്നുപിന്നെയും
തന്റെ തന്റെ42 ഗൃഹത്തിങ്കൽ നിന്നുടൻ
കൊണ്ടുപൊയ43 ധനംകൊണ്ടു നാം എല്ലാം
മറ്റെങ്ങാനും ഒരിടത്തിരുന്നിട്ടു
വിറ്റുണെന്നുപറയും കണക്കിനെ
കർമ്മങ്ങൾ വിളവാൻ നിലമാകിയ44
ജന്മദെശം ഇ ഭൂമിയറിഞ്ഞാലും
കർമ്മനാശം വരുത്തെണം എങ്കിലും45
ചെമ്മെ മറ്റെങ്ങും സാധിയാ നിർണ്ണയം
മുക്തന്മാർക്കും46 മുമുക്ഷുജനങ്ങൾക്കും
സക്തന്മാരാം47 വിഷയിജനങ്ങൾക്കും
ഇഛിച്ചീടുന്നത ഒക്കക്കൊടുത്തീടും
വിശ്വമാതാവിഭൂമിശിവശിവ48
വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷെണവിളങ്ങും കണക്കിനെ49
അവനീതല പാലനത്തിന്നായിട്ട50
വതാരങ്ങളും പലത ഒർക്കുമ്പൊൾ

95

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/97&oldid=201762" എന്ന താളിൽനിന്ന് ശേഖരിച്ചത്