താൾ:13E3287.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇനിനാളയും എന്തെന്നറിഞ്ഞില്ല
ഇന്നിക്കണ്ടാ തടിക്കുവിനാശവും
ഇന്നനെരംഎന്നെതും അറിഞ്ഞീല
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ7
കണ്ടാൽ ഒട്ടറിയുന്നു ചിലരതു
കണ്ടാലും തിരിയാ ചിലർക്കെതുമെ
കണ്ടതൊന്നുമെ സത്യമല്ലെന്നത
മുമ്പെകണ്ടറിയുന്നു ചിലരഹൊ8
മനുജാതിയിൽതന്നെ പലവിധം
മനസ്സിന്നുവിശെഷം ഉണ്ടൊർക്കെണം
പലർക്കുമറിയെണം എന്നിട്ടെല്ലൊ
പല ജാതി പറയുന്നു ശാസ്ത്രങ്ങൾ9
ജ്ഞാനത്തിന്നധികാരി ജനങ്ങൾക്കും
ജ്ഞാനശാസ്ത്രങ്ങൾ ഉണ്ടു പലവിധം
കർമ്മബദ്ധന്മാരായ ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലതരം
സാംഖ്യശാസ്ത്രങ്ങൾ യൊഗങ്ങൾ എന്നിവ
സംഖ്യ ഇല്ലതു നിൽക്കട്ടെ സർവ്വവും
ചുഴന്നീടുന്ന10 സംസാരചക്രത്തിൽ
ഉഴന്നീടുന്നമുക്കറിഞ്ഞീടുവാൻ
അറിവുള്ള മഹത്തുക്കൾ ഉണ്ടൊരു
പരമാർത്ഥമരുൾ ചെയ്തിരിക്കുന്നു
എളുതായിട്ടു മുക്തിലഭിപ്പാനൊ11
ചെവി തന്നിതു കെൾപിൻ എല്ലാവരും
നമ്മെ ഒക്കയും ബന്ധിച്ച സാധനം
കർമ്മം എന്നറിയെണ്ടതമുമ്പിനാൽ
മുന്നമിക്കണ്ട വിശ്വം അശെഷവും
ഒന്നായുള്ളൊരു തെജസ്വരൂപമായി12
ഒന്നും ചെന്നങ്ങുതന്നൊടു പറ്റാതെ
ഒന്നിലും13 ചെന്നുതാനും വലയാതെ
ഒന്നൊന്നായി നിനക്കും ജനങ്ങൾക്ക14
ഒന്നൊന്നായിട്ട കാണുന്ന വസ്തുവായി15
ഒന്നിലും ഉറയാത ജനങ്ങൾക്ക16
ഒന്നുകൊണ്ടുന്തിരിയാത വസ്തുവായി
ഒന്നുപൊലെ ഒന്നില്ലാതയുള്ളത്തിന്ന്
ഒന്നായുള്ളൊരു ജീവസ്വരൂപനായി17
നിന്നവന്തന്നെ മൂന്നായ് ചമഞ്ഞിട്ടു

93

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/95&oldid=201760" എന്ന താളിൽനിന്ന് ശേഖരിച്ചത്