താൾ:13E3287.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുകുന്ദസ്തുതി

1. അഞ്ചുമഞ്ചുദിക്കിലൊടി നെഞ്ചിലഞ്ചുനാഴികാ
തഞ്ചുതില്ല പഞ്ചഭൂതി പഞ്ചബാണം ഏല്ക്കയാൽ
നഞ്ചുനിന്ന പൊലെയായിയഞ്ചിവീണു മാനസം
മുങ്ങി പാപസാഗരെ മുകുന്ദരാമപാഹിമാം

2. ആർത്തികൊണ്ടടുത്തടുത്തു പെർത്തു പെർത്തു കാമനും
കൂർത്തു മൂർത്ത ചെഞ്ചരം പൊഴിച്ചൊഴിച്ചു ഭക്തിയും
ഒർത്തും ഒർത്തും ആർത്തിപൂണ്ടുചീർത്തു ചീർത്തു മാനസം
കൂർത്തു കൂടി മാരമാൽ.....

3. ഇപ്രകാരമായ ദുഃഖം എപ്രകാരമെ കളഞ്ഞ്
ഉൾപ്രസാദമൊടും ഈശ്വരപ്രസാദം എത്തുവാൻ
വിഭ്രമത്തെ നീക്കി ഉള്ളിലപ്രമെയമാർന്നെഴും
(കൃഷ്ണ)1 നൽപ്രസാദം ഏകണം.....

4. ഈറ്റുനൊവുപൊലെ ഉള്ളിലാറ്റലായമാരമാൽ
ചുറ്റിമുറ്റി(യുറ്റു)2മറ്റെനിക്കൊരുത്തരില്ലകറ്റുവാൻ
മുറ്റുനിൻ കടാക്ഷമെങ്കലുറ്റുപറ്റുമാകിലൊ
കുറ്റമറ്റുപൊയിതു.....

5. ഉള്ളിൽ എള്ളിൽ എണ്ണപൊലെ ഉള്ള ദെഹിദെഹവും
എള്ളിൽ ഒന്നിനൊളമുള്ളിൽ കണ്ടുകൊള്ളുമാകിലൊ
എള്ളിൽ എണ്ണയുള്ളിലുള്ളതെന്നപൊലെ മാരമാൽ
തള്ളിനിങ്കലാക്കുവാൻ......

6. ഊക്കുകെട്ടുവാക്കുമുട്ടിനാക്കടച്ചു ശ്വാസവും
മെല്ക്കുമെൽക്കുതിച്ചു വന്നു വായ്ക്കക്കുദുഃഖം എത്രയും
നീക്കുമാറുദിക്ക എന്റെ നാവിൽ വന്നു സല്ക്കഥാ
ഭക്തി മുക്തി എത്തുവാൻ......

7. എത്ര ദുഃഖം എത്ര കഷ്ടം എത്ര നാളുണ്ടിങ്ങിനെ
പുത്രമിത്രരത്നമാം കളത്രമായ കാനനെ
തത്രവീണു ചത്തുപൊകും എന്നു വ്യഗ്രം എത്രയും
ഉഗ്രമുഗ്രമീശ്വര.....

8. ഏറിയൊരു ദാഹമുണ്ടു നീർ ഇറങ്ങുകില്ലഹൊ
കൂറ്റുകാരും ഇല്ല മുറ്റു മറ്റെനിക്കൊരുത്തരും

89

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/91&oldid=201755" എന്ന താളിൽനിന്ന് ശേഖരിച്ചത്