താൾ:13E3287.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കൃഷ്ണസ്തുതി

എന്നുണ്ണികൃഷ്ണനെ കണ്ണിലാമ്മാറു ഞാൻ
കാണുന്ന നാളിൽ ഇവ്വണ്ണം കാണെണമെ
അല്ലലുള്ളിൽ ഭയം കാണുമ
പ്പൂങ്കുഴൽ അല്ലൽകൂടാതെകാ.....1
പിച്ചകം നല്ല ചെമന്തിക ചെമ്പകം
തെച്ചിമാന്താരവും ചൂടിക്കാ.....
കൂരിരുൾ പൈതലൊടൊത്തു മെവിടിന
നെരിയൊടക്കുരളൊത്തു കാ.....
പഞ്ചമി ചന്ദ്രനൊടൊത്ത നെറ്റിത്തടം
ചഞ്ചലം വെർവ്വിടുത്തിട്ടുകാ.....
ആക്കം ഏറും കുറിയും തിലകങ്ങളും
നൊക്കുമന്നെരം അമ്പൊടുകാ....
മന്മഥൻ വില്ലിനു നന്മ നിർമ്മിച്ചെഴും
നിർമ്മലമാകുന്ന ചില്ലി കാ....
അഞ്ജനക്കണ്ണെഴുത്തും മിഴിക്കൊണുമ-
ണ്ടെന്മനക്കാമ്പിലാമ്മാറുകാ....
താഴുമൽ പൂവൊടു കൊഴകൊണ്ടീടെഴും
ഭംഗിയിൽ നാസിക തെല്ലുകാ....
ദർപ്പണത്തിന്നുടൻ വിഭ്രമം വായ്പെഴും
ചില്പം ഏറും കപൊലം.....കാ...2
പൊന്നുഴഞ്ഞാൽ തൊഴും കർണ്ണമാടുന്നതും
കുണ്ഡലമിന്നുമാറൊന്നു കാ....
ചെമ്പരുത്തിയും ഒന്നമ്പരന്നീടിനൊ-
രിമ്പം ഏറുമധരങ്ങൾ കാണെണമെ.
തൊണ്ടിയെ കൊണ്ടുപൊയിണ്ടലാക്കിത്തുലൊം
കുണ്ടനാടിച്ച നിൻ വായുകാ....
മുത്തിനൊരായിരം കുറ്റം ഏകീടിനൊ-
രത്യന്തദന്തം അമ്പൊടുകാ...

86

86

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/88&oldid=201751" എന്ന താളിൽനിന്ന് ശേഖരിച്ചത്