താൾ:13E3287.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃഷ്ണസ്തുതി

1. നരകവൈരിയാം അരവിന്ദാക്ഷ നിൻ
ചെറിയന്നാളത്തെക്കളികളും
തിരുമൈശൊഭയും കരുതിക്കൂപ്പുന്നെൻ
അരികെവാ കൃഷ്ണ കണികാണ്മാൻ

2. കണികാണുന്നെരം കമലനെത്രനെ
നിറമെറും മഞ്ഞത്തുകിൽ ചാർത്തി
കനകകിങ്ങിണി വളകൾ മൊതിരം
അണിഞ്ഞു വാ കൃഷ്ണാ കണികാണ്മാൻ

3. മലർമാതിൻ കാന്തൻ വസുദെവാത്മജൻ
പുലർകാലെ പാടി കുഴലൂതി
ചെലിചെലി എന്നു കുലുങ്ങും കാഞ്ചന-
ചിലമ്പിട്ട് ഒടി വാ-

4. ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മെച്ചു നടന്നനാൾ
വിശക്കുമ്പൊൾ വെണ്ണ കവർന്നുണ്ണും ഉണ്ണി
അരികെ വാ കൃ-

5. ബാലസ്ത്രീകളെ തുകിലും വാരിക്കൊ-
ണ്ടാലിൻ കൊമ്പത്തങ്ങിരുന്നൊരൊ
ശീലക്കെട് എല്ലാം പറഞ്ഞും ഭാഷിച്ചും
നീലക്കാർവർണ്ണ വാ കണികാണ്മാൻ

6. എതിരെ ഗൊവിന്ദൻ അരികെ വന്നൊരൊ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും2
മന്ദസ്മിമിതവും തുകി വാ കൃ-

85

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/87&oldid=201750" എന്ന താളിൽനിന്ന് ശേഖരിച്ചത്