താൾ:13E3287.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃഷ്ണസ്തുതി

1. കണ്ണ ഉണ്ണികരുണാകര ഗൊപാല
കന്നിമാരുടെ സന്തൊഷവാരിധെ
വിണ്ണെർനായക നിൻപാദപങ്കജം
കാണുന്നു പുനർ എതൊരു നാളിൽഞാൻ

2. കാലിമെച്ചു വനങ്ങളിൽ ഗൊപാല
ബാലരൊടും കളിച്ചു നടക്കുന്ന
നീലമെഘനിറം വെല്ലും ഉണ്ണിയെ
കാണുന്നു.....

3. കിങ്ങിണിയും ചിലമ്പും കുലുങ്ങാതെ
അങ്ങും ഇങ്ങും ചരിഞ്ഞും കടാക്ഷിച്ചും
ഇങ്ങിനെയുള്ള നീലകാർവർണ്ണരെ
ക....

4. കീഴ്മെൽ എങ്ങും നിറഞ്ഞൊരു കാന്തിയും
പൂമണങ്ങൾ പുരിക്കുഴൽ മാലയും
നന്മയൊട പീതാംബരധാരിയെ...

5. കുന്നെടുത്തു കുടയായി ഒരു കൈയിൽ
മന്ദമെളിതം പൂണ്ടു കുഴലൂതി
നിന്നരുളുന്ന നിർമ്മലരൂപനെ...

6. കൂർവാടും1 പറഞ്ഞു ഗോപാങ്ങന
കൂരയും2 വാരി ആലിന്മുകളെറി
നിന്നരുളുന്ന...

7. കെട്ടുവാൻ ഉരലൊടണച്ചമ്മതാൻ
വട്ടമിട്ടതും കണ്ടു മന്ദസ്മിതം
ഒട്ടു ദുഃഖവും കാട്ടും കിടാവിനെ...

8. കെളി എറുന്ന വൃന്ദാവനം തന്നിൽ
ഗൊപാലബാലരുമായി കളിച്ചങ്ങിനെ
മെളമായി കുഴലൂതും കൃഷ്ണനെ...

9. കൈയ്യൂക്കെറുന്ന കംസാദിദുഷ്ടരെ
മെയ്യറുതി വരുത്തിക്കളവാനായി

83

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/85&oldid=201747" എന്ന താളിൽനിന്ന് ശേഖരിച്ചത്