താൾ:13E3287.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കൃഷ്ണസ്തുതി

പച്ചക്കല്ലൊത്ത തിരുമെനിയും നിന്റെ
പിച്ചകളികളും കാണാകെണം1
പാലാഴിമങ്കതൻ കൊങ്കപുണർന്നീടും2
കൊലം എന്നുള്ളത്തിൽ.....
പിച്ചകമാലയും താലിയും കിങ്ങിണി
ഒച്ചപൂണ്ടെപ്പൊഴും3.
പീലിക്കാർകൂന്തലും ചാന്തുകുറികളും4
ബാലസ്വഭാവവും.....
പുഞ്ചിരി കൊഞ്ചലും കണ്ടാല ഭംഗിയും5
നെഞ്ചകത്തെപ്പൊഴും....
പൂതനാ തന്മലുയുണ്ടുയിർ കൊണ്ടൊരു
ചാതുര്യം എൻ ചിത്തെ6....
പെൺപൈതൽ7....
പെരുമ്പെരിപ്പവും ചൊല്ലാവല്ലായ്കിലും8
പത്മനാഭനിന്മൈ....
പൈ9പെരുത്താച്ചിമാർ10 വീടുകളിൽ പുക്കു
വെണ്ണാകട്ടുണ്ണിയെ
പൊന്നു11......
പൊരാടിമല്ലരെ മെല്ലഞ്ഞെരിച്ചുകൊ–
ന്നാരൊമൽ പൂമെനി....
പൌരുഷം കൊണ്ടു പതിന്നാലു ലൊകവും12
പാലിച്ച കൊലത്തെ....
ഇപ്പാരിൽ അന്തകൻ13 കെട്ടിയിഴെക്കുമ്പൊൾ
പത്മനാഭാ നിന്നെ........

82

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/84&oldid=201745" എന്ന താളിൽനിന്ന് ശേഖരിച്ചത്