താൾ:13E3287.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കൃഷ്ണസ്തുതി

1. അയ്യൊ എന്തമ്പുരാനെ
കയ്യിതാകൂപ്പുന്നെൻ ഞാൻ
നീ ഒഴിഞ്ഞില്ലാ ഗതി
ഗൊവിന്ദരാമരാമ
2. ആവൊളം കൂപ്പുന്നെൻഞാൻ
ദെവകിതൈയൽ പെറ്റ1 –
3. ഇഛയില്ലെതുമെന്നും
ത്വച്ചരണങ്ങൾ ഒഴിഞ്ഞു-
4. ഈരെഴുലൊകം മുന്നം
ഈരടിയായളന്ന വീരൻ-
5. ഉള്ളത്തിൽ കാണാകെണം
മുല്ലപ്പുങ്കഴിലാളെ
ഉള്ളൊഴിക്കുന്ന നിന്മൈ
6. ഊതുമ്പൊൽക്കുഴലൊടും
പീതമാം വസ്ത്രത്തൊടും
ചെതസി കണ്ടുതാവു
7. എണ്ണിരണ്ടായിരം മൈ-
ക്കണ്ണിമാർ പുണർന്നീടും
8. ഏണാങ്കന്തന്നെ വെല്ലും
ചെണെർന്നു തിരുമുഖം
കാണുമാറരുളെണം
9. ഐമ്പാടി തന്നിൽമെവും
ഉമ്പർനായകൻ പൊറ്റി
അമ്പെണം 2 എന്മനസ്സിൽ
10. ഒന്നിടയിട്ടു ഗൊപ–
സുന്ദരിമാരൊടൊപ്പം
നന്നായിക്കളിച്ചീടും.

80

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/82&oldid=201742" എന്ന താളിൽനിന്ന് ശേഖരിച്ചത്