താൾ:13E3287.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പന്തിരണ്ടാദിത്യന്മാരെക്കണ്ടു
പുത്രകാമെഷടിയും വായിൽ കണ്ടു
സ(൦)ഖ്യം കഴിഞ്ഞതും വായിൽ കണ്ടു
ബാലിയെക്കൊന്നതും വായിൽ കണ്ടു
വഞ്ചിറബന്ധവും വായിൽ കണ്ടു
വങ്കടൽചാട്ടവും വായിൽ കണ്ടു
രാവണനിഗ്രഹം വായിൽ കണ്ടു
സീതയെ വീണ്ടതും വായിൽ കണ്ടു
ഇവയൊക്കെ കണ്ടു ഭയപ്പെട്ടമ്മാ
മതി മതിയെന്നുടെ പൊന്മകനെ
വായിമുറുക്കുണ്ണി നീ വാമുറുക്ക
ആനത്തലയോളം വെണ്ണതരാം
ആനന്ദമൂർത്തെ നീ വാമുറുക്ക
നീരിൽ കുളിപ്പതിൻ കൊണ്ടുപൊവൻ
നീലക്കടൽവർണ്ണ വാമുറുക്ക
അപ്പാട്ടപൊകുമ്പൊൾ കൊണ്ടുപൊവൻ
അച്ചുതാകൃഷ്ണാ നീ വാമുറുക്ക
അച്ഛന്റെ പച്ചകുതിര തരാം
ശ്രീവാസുദെവ നീ വാമുറുക്ക
ഇത്തരം കൈകൂപ്പിനിന്നാളമ്മാ
ഈവണ്ണമമ്മ സ്തുതിച്ച നെരം
അമ്മെടെ മുമ്പിന്നു വാ മുറുക്കി
അന്നെരം കൂപ്പിത്തൊഴുത്താളമ്മാ
ഞാൻ പെറെറാരുണ്ണിയിവനല്ലല്ലൊ
ഐമ്പാടി തന്നിൽ വളർന്ന കൃഷ്ണനിമ്പാദം1
ഞാനിതാ കൈതൊഴുന്നേൻ

ഇപ്പാട്ടു പാടിക്കളിക്കുന്നൊരും
ഭക്തരായിപാടീട്ടു കെൾക്കുന്നൊരും
സ്വർഗ്ഗലൊകത്തെയും പ്രാപിക്കെണം
തൃശ്ശംബരം വാഴും വാസുദെവ
നിൻപാദം ഞാനിതകൈതൊഴുന്നെൻ
ശ്രീകൃഷ്ണമാധവ കൈതൊഴുന്നെൻ.

78

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/80&oldid=201739" എന്ന താളിൽനിന്ന് ശേഖരിച്ചത്