താൾ:13E3287.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ കണ്ടവരൊടു ചൊദിക്കട്ടെ
മുത്തുക്കൊൽ കൈമെൽ പിടിച്ചാളമ്മ
അപ്പാട്ടരംഗത്തു ചെന്നുചൊന്നാൾ
എന്നുണ്ണികൃഷ്ണനെയുണ്ടൊ കണ്ടു
ഞങ്ങളു കണ്ടില്ലെശൊദയമ്മെ
കണ്ടില്ല എന്നു ചൊന്ന നെരം
അവിടുന്നു മെല്ലെ നടന്നാളമ്മ
ആനക്കളിയും വിളയാട്ടവും
മരുവുമരംഗത്തു വന്നു നെരെ
എന്നുണ്ണികൃഷ്ണനെയുണ്ടൊ കണ്ടു
ഞങ്ങളും കണ്ടില്ലെശൊദയമ്മെ
എന്നവർ ചൊന്നതും കെട്ടനെരം
അവിടുന്നുമെല്ലെ നടന്നാളമ്മ
അപ്പാട്ടരംഗത്തു ചെല്ലുന്നെരം
പാടിക്കളിക്കുന്നു കൃഷ്ണണനുണ്ണി
തന്നുണ്ണികൃഷ്ണനെ കണ്ടനെരം
പുഞ്ചിരിയിട്ടുചിരിച്ചാളമ്മ
ഓടാതെ മണ്ടാതെ വാ മകനെ
വാഴപ്പഴമൊ തരുവനുണ്ണി
വായപ്പഴവുമെനിക്കു വെണ്ട
ചിങ്ങൻപഴവുമെനിക്കു വെണ്ട
പൂവൻപഴമൊ തരുവനുണ്ണി
പൂവൻപഴവുമെനിക്കു വെണ്ട
കദളിപ്പഴമൊ തരുവന്നുണ്ണി
കദളിപ്പഴത്തിന്റെ മധുരമൊർത്തും
മധുരമായുള്ള വചനമൊർത്തും
കൃഷ്ണനരികത്തു വന്നാനല്ലൊ.
എത്തിയ നെരത്തു കൈപിടിച്ചു
മുത്തുക്കൊൽ കൊണ്ടങ്ങടിച്ചാളമ്മ
മുത്തുപൊടിഞ്ഞു നിലത്തുവീണു
അതുകൊണ്ടു നാലഞ്ചങ്ങമ്മാനാടി
ഞാനല്ല വെണ്ണകട്ടുണ്ടതമ്മെ
അപ്പാട്ടെ പൈതങ്ങൾ വെണ്ണകട്ടു
എങ്കിലൊ നിന്നുടെ വായികാണട്ടെ
എന്നമ്മ ചൊന്നതു കെട്ടനെരം
അമ്മെടെ മുമ്പിന്നു വായിതുറന്നു
ഈരെഴുലൊകവും വായിൽകണ്ടു

77

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/79&oldid=201738" എന്ന താളിൽനിന്ന് ശേഖരിച്ചത്