താൾ:13E3287.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂങ്കാവിൽ പുക്കു തിരഞ്ഞുണ്ണി
പൂമരമൊക്കെപ്പറിച്ചെറിഞ്ഞു
ഈശനുപൂചാർത്തും പൂമരങ്ങൾ
അകക്കളഞ്ഞിതെശൊദയമ്മെ
എന്തൊരുകാര്യമെശൊദയമ്മെ
ഇനിയുണ്ടായ പുതുമ കെൾപ്പിൻ
നിന്മകൻ കൃഷ്ണണനും കൂട്ടരുമായി
പൊകും വഴിക്കലൊളിച്ചു നിന്നു
കൃഷ്ണണനകത്തു കടന്നുവന്നു
പത്തു കുടത്തിലെ പാൽകുടിച്ചു
പാലിനടുത്തൊരു വെണ്ണതിന്നു
ഞങ്ങൾക്കിവിടെ പൊറുതിയില്ല
ഞങ്ങളിനാട്ടുന്നു പൊകെയുള്ളു
കാവെരി തീരത്തു ചെന്നിറങ്ങി
കല്ലിന്മെൽ വസ്ത്രമഴിച്ചുവെച്ചു
ചാടിക്കുളിക്കുന്ന നെരത്തിൽ
കൃഷ്ണണനവിടെ വന്നാനല്ലൊ
കുറകളൊക്കെ കവർന്നുകൊണ്ടു
ആലിന്മകളിലും കെട്ടിവെച്ചു
ഞങ്ങള കൂറകൾ നൊക്കുന്നെരം
കൃഷ്ണനും കൂറയുമാലിന്മെലും
കൂറ താ കൂറ താ വാസുദെവ
വെള്ളത്തിൽ നിന്നു വിറയ്ക്കക്കുന്നയ്യൊ
അപ്പൊളരുൾ ചെയ്തു വാസുദെവൻ
കല്ലിന്മെൽനിന്നു തൊഴുവിനെന്നു
കല്ലിന്മെൽ നിന്നു തൊഴുതു ഞാങ്ങൾ
അപ്പൊളരുൾ ചെയ്തു വാസുദെവൻ
കൈരണ്ടും കുപ്പിത്തൊഴവീനെന്നും
കൈരണ്ടും കൂപ്പിത്തൊഴുതു ഞാങ്ങൾ
അന്നെരം കൂറയും നല്കിയല്ലൊ
കൂറയും വാങ്ങിയുടുത്തു ഞാങ്ങൾ
വെഗെനപൊന്നുമനയിൽ പുക്കു
ഇങ്ങിനെ കാട്ടുവാനെന്തു മൂലം
ഞങ്ങൾക്കിന്നാട്ടിൽ പൊറുതിയില്ല
ഞങ്ങളിന്നാട്ടിന്നു പൊകെയുള്ളു
നിങ്ങളിന്നാട്ടിന്നു പൊകവെണ്ട

76

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/78&oldid=201736" എന്ന താളിൽനിന്ന് ശേഖരിച്ചത്