താൾ:13E3287.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തൃശ്ശംബരം സ്തുതി

ഉത്തമമംഗല്യ ശൊദയമ്മെ
നിന്മകൻ ചെയ്തൊരതിക്രമങ്ങൾ
നിങ്ങളൊടിന്നു പറയുന്നുണ്ട
ഒരുകൂട്ടം പെണ്ണുങ്ങൾ ഞങ്ങളല്ലൊ
ഞങ്ങൾക്കിന്നാരും സഖിയുമില്ല,
അതുകൊണ്ടു കൃഷ്ണനീവണ്ണം ചെയ്തു
ഈശ്വരനെല്ലാമറിഞ്ഞിട്ടുണ്ട
അപ്പൊൾ പറഞ്ഞാളെശൊദയമ്മ
നിങ്ങളൊടെൻമകൻ ചെയ്തതെല്ലാം
ഒക്കവെ കെൾക്കട്ടെ മങ്കമാരെ–
എങ്കിലൊകെൾപ്പിനെശൊദയമ്മെ
നിന്മകൻ കൃഷ്ണണനും കൂട്ടരുമായി
ഗൊക്കളെ മെച്ചു വരുന്നനെരം
ഓടക്കുഴലും വിളിച്ചുകൊണ്ട
കൃഷ്ണനരികത്തു വന്നാനല്ലൊ
പുഞ്ചിരിയിട്ടു ചിരിച്ചാനുണ്ണി
പൈതലായുള്ളൊരു കൃഷ്ണണനുണ്ണി
ചെയ്തുള്ള കാര്യങ്ങളെന്തെ ചൊൽവു
എന്നു പറഞ്ഞു നടന്ന നെരം
കനിവൊടുരച്ചാളെശൊദദയമ്മ
ഗൊപനാരിമാർ പൊകരുതെ
പറയണ്ടും കാര്യം പലതുമുണ്ട
എങ്കിലൊ കെട്ടാലുമിന്നു നിങ്ങൾ
ഗൊക്കളെ നെരെകൊണ്ടൊടിപ്പിച്ചു–
പെടികൊണ്ടൊടിട്ടു വീണു ഞങ്ങൾ
പൂയിപൊടിയുന്തുടച്ചുമണ്ടി
മണ്ടിപ്പൊകുന്നെരിമൊടിയത്തി
എത്തിയറിഞ്ഞു പുറം പൊളിച്ചു
പൂങ്കാവിൽ പുക്കങ്ങൊളിച്ചു ഞാങ്ങൾ

75

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/77&oldid=201735" എന്ന താളിൽനിന്ന് ശേഖരിച്ചത്