താൾ:13E3287.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുരുനാഥസ്തുതി

അജ്ഞാനമുള്ളവയൊക്ക കളയെണം
വിജ്ഞാനം എന്നുള്ളിൽ വർദ്ധിക്കെണം
ആജ്ഞാപിച്ചീടെണം നല്ല വഴിക്കെന്നെ
നിത്യം ഗുരുനാഥ കുമ്പിടുന്നെൻ
ആനന്ദം നല്കുന്ന പാദരെണുക്കളാൽ1
മാനസമായൊരു ദർപ്പണത്തിൽ
മാലിന്യം തീർത്തിട്ടു നന്മവരുത്തീടും2
നിത്യം.....
ഇച്ഛിച്ചതെല്ലാം കൊടുക്കുന്നനിൻകരം
ഇഛയുണ്ടെന്റെ ശിരസ്സിൽ വെപ്പാൻ
ത്വച്ചരണങ്ങൾ ഒഴിഞ്ഞില്ലൊരാശ്രയം
നിത്യം.....
ഈശ്വരൻ എന്നും ഗുരുവെന്നും രണ്ടല്ല
നിശ്ചയിച്ചൊർക്കുമ്പൊൾ ഒന്നുതന്നെ
ഈശ്വരൻ എന്നു വണങ്ങുന്നെൻ എപ്പൊഴും
നിത്യം.....
ഉണ്ടായി നല്ല ഗുരുഭക്തി എങ്കിലൊ
വെണ്ടുന്നതെല്ലാമെ സാധിച്ചീടും
കൊണ്ടാടികൊണ്ടു പ്രസാദിക്കും3 സജ്ജനം
നിത്യം.....
ഊനമായിപ്പൊയി ഗുരുഭക്തി എങ്കിലൊ
മാനഹാനിക്കൊരു പാത്രമാകും
ദീനനായിതന്നെ കിടന്നങ്ങഴന്നീടും
നിത്യം.....
എള്ളിലുള്ളെണ്ണ കണക്കെ ദെഹങ്ങടെ
ഉള്ളിലുള്ളീശ്വരനെ അറിവാൻ
ഉള്ളവണ്ണം കാട്ടിത്തന്നീടുന്ദെശികൻ
നിത്യം.....
ഏകാന്തമായുള്ള ഭക്തിമുഴുക്കകൊ-

71

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/73&oldid=201730" എന്ന താളിൽനിന്ന് ശേഖരിച്ചത്