താൾ:13E3287.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ചെറുകുന്നഞ്ചടി

അംഗജരിപുവൊടു ചെർന്നു കളിക്കും
ഭംഗ്യാനിന്മെയിതൊഴുതെൻ ജയജയ
ആദരവാൽ നിന്മലരടിതൊഴുവൊർ-
ക്കാനന്ദത്തെ വളർപ്പവളെ ജയജയ1
ഇന്ദ്രാദികളൊടു മുനിജനം എല്ലാം
വന്നു വണങ്ങിന നാഥെ ജയജയ
ഈരെഴുലകിനു തായായ്മരുവിന2
താരാർമാതെ തൊഴുതെൻ ജയജയ
ഉച്ചെക്കുഴറിവരുന്ന ജനത്തിന്നു
വെച്ചിഹ ചൊറുകൊടുപ്പവളെ ജ-
ഊക്കെറീടിന ദാരികവീരന
വെഗം3 കൊന്നു മുടിച്ചവളെ ജ-
എതിർ പൊരുതീടിന മഹിഷാസുരനെ
ക്കുലചെയ്തൊരു4 ഭയങ്കരിയെ-
ഏറിനഭക്ത്യാവിപ്രസമൂഹെ
കൊരികകൊണ്ടുവിളമ്പ്യവളെ5 ജ‌-
ഐയ്യമകറ്റിയനുഗ്രഹം ഏറ്റം
ചൊവ്വൊടുനൽകും6 പരമെശ്വരി-
ഒരുമ കലർന്നത്തിരുവുടൽ കാണ്മാൻ
വരമരുളെണം ഭഗവതി-
ഓരൊനാളിൽ വരുന്നഴൽ പൊവാൻ
വെറെ ഞാനിത തൊഴുതെൻ ജയജയ
ഒരു വഴിയുള്ളിലുറച്ചിതു മനസാ
ദൈവാധീനം തൊഴുതെൻ....
അക്കതിരവനുദയത്തിനു മുമ്പെ
നിത്യം ഇസ്തുതിതൊന്നീടുക7.....

70

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/72&oldid=201729" എന്ന താളിൽനിന്ന് ശേഖരിച്ചത്