താൾ:13E3287.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പൊന്മേരി അഞ്ചടി

1. നരനായിവന്നു ഭുവനം തന്നിൽ ജനിച്ചീടിനൊരടിയൻ
അകതാരിലെ വ്യസനങ്ങളും അകറ്റീടുക ശിവനെ
മ്മദാരിദ്ര്യമകറ്റി ഗതി വരുത്തീടും പൊന്മെരിയി-
ലമർന്നീടും ശിവനെ മമ ശിവപാദമെ ശരണം

2. മരണം വരുമളവെ മമയമദൂതർ വന്നെതിരായി
യമദണ്ഡുകൊണ്ടെമദണ്ഡനെ പലർക്കും പലതരമെ
യമദണ്ഡത്തെ അകറ്റി ഗതി വരുത്തീടും പൊൻ1 .....

3. ശിവപുമലർ വടിവൊടലർ പുതുമാലകൾ തെളിവിൽ
പവനാശികൾ അണിഞ്ഞീടിന ശിവരൂപം ഇതമലം
ശിവക്ഷെത്രത്തിൽ മികവാർന്നുള്ള തെളിവെറും പൊൻ

4. വാടാതവെള്ളെരിക്കും കൊന്നത്തുളസി തുമ്പമലരും
വടിവാർന്നുള്ള തുടി വീണയും മറിമാനും വെണ്മഴുവും
വടിവൊടു ധരിച്ച മികവാർനുള്ള തെളിവെറിന പൊൻ.

5. ഇളവെണ്മതികളയും2 ജലമണിയും തവജടയും
നലം ഏറിന മലമാനിനി വടിവും ഫണിമണിയും
നെടിലക്കനലും പ്രമഥാദികളും പുകഴ്പൂണ്ടുരു
വിലസീടിന....

6. .........തിരുനാമമിതയി പുകഴ്വാൻ3

68

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/70&oldid=201726" എന്ന താളിൽനിന്ന് ശേഖരിച്ചത്