താൾ:13E3287.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

9. അന്തിവന്നടുത്തൊരു പകൽ പൊവാൻ നിനക്കൊല്ല
അന്തണർ മുതൽ കാണിമറച്ചീടൊല്ല
ബന്ധുക്കൾ പറഞ്ഞ വാക്കതു കെളാതിരിക്കൊല്ല
ബന്ധിപ്പൊരവകാശം ഒഴിച്ചിടൊല്ല
സന്താപം പെരുത്തൊനെക്കിഴിച്ചിട്ടു പറകൊല്ല
വമ്പരൊടു എതിർപ്പാനും നിനച്ചീടൊല്ല-
ചന്തമെറിന ക.വ.ശങ്കരൻ പദതാരെ....

10. നാനാജീവജാലത്തെ ബലാൽ നാശം വരുത്തൊല്ല
നാരിമാരിരിവർക്കും പതിയാകൊല്ല
ആനയെ ഭരിപ്പതൊരഴകെന്നു നിനക്കൊല്ല
ആചാരം ഒരെടത്തും കുറച്ചീടൊല്ല
മാന്യങ്ങൾ കുറഞ്ഞുള്ള ധനലാഭം കൊതിക്കൊല്ല
മാതാവിൻ മനന്നൊകപ്പറഞ്ഞീടൊല്ല
ആനന്ദം എഴും ക.വ. ഹരൻപാദത്തളിർത്തന്നെ
നിനനീനെഞ്ചെ

11. ഹരഹരശിവ കണ്ണിപ്പറമ്പിൽ വാണരുളിടും
ഹരൻപാദതളിർത്തന്നെ നിനന്തുനിത്യം
ഉരത്തതാമസമസ്ത്രമെടുത്തു പൊർ തുടങ്ങുമ്പൊൾ
ഇതിൽകീഴിൽ നടന്നുള്ളൊരുടയൊർ മറ്റും
അറിഞ്ഞുമാനുഷർ ഭൂമിത്തമിഴ്ചപത്തും പഠിച്ചുടൻ
അലസാതെലൊകർ മുമ്പിൽ ചെല്ലുവൊരെല്ലാം
കറക്കണ്ടർ 6 പെരുമാൾ തൻ കഴലൊടു കുടികൂടി
ക്കഴൽത്താരിലടിയുവൊരുടനെ ചെമ്മെ.

67

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/69&oldid=201725" എന്ന താളിൽനിന്ന് ശേഖരിച്ചത്