താൾ:13E3287.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ആദിത്യൻ ഉദിക്കുമ്പൊൾ ഉറങ്ങീടൊല്ല
ഭാര്യയെ ഉപെക്ഷിച്ചു പരസംഗം തുടങ്ങൊല്ല
പാപികൾ വചനത്തിന്ന് എതിർപെശൊല്ല
പാരിൽ ചൊല്ലെഴും ക.വ.പരമെശപദന്തന്നെ

5. തറവാടു വെടിഞ്ഞന്യഗൃഹം ഒന്നും ഭരിക്കൊല്ലാ
തനിക്കൊല്ലാത്തതിന്റെ ശ്രമിച്ചീടൊല്ല
അറിവുള്ള ജനഞ്ചൊന്ന വചനത്തെ മറക്കൊല്ല
അറിവില്ലാത്തവർപിമ്പെ നടന്നീടൊല്ല
മറുത്തു വന്നെത്രുത്തൊരൊടൊഴിഞ്ഞു കാൽപിടിക്കൊല്ല
മരിപ്പാൻ അങ്ങുചിതത്തിന്നിളച്ചീടൊല്ല
പരിചിൽ ചൊല്ലെഴും ക.വ. പരിചുറ്റ ശിവൻ....

6. കൊടുതായെപ്പൊഴും കൊപം കലർന്നു നീ പറകൊല്ലാ
കുരളയും വളുതവും3 പറഞ്ഞീടൊല്ല
ഉടപ്പിറന്നവരൊടു വെറുത്തെറ്റം പറകൊല്ല
ഉതകീടുന്നൊരു സ്ഥാനം ഒഴിച്ചീടൊല്ല
മടവാർക്കു കൊടുത്തർത്ഥമൊടുക്കിച്ചെന്നിരക്കൊല്ല
മഹാലൊകരോടു ചെർച്ചാ കുറഞ്ഞീടൊല്ലാ
വടിവുതങ്ങിനക.വ. വടിവുറ്റ ശിവൻ...

7. വിളഭൂമി കൊടുത്തിട്ടാഭരണങ്ങൾ ചമെക്കൊല്ല
വിവെകം കയി4വെടിഞ്ഞൊന്നും നടന്നീടൊല്ല
എളിയവരൊടു ചെർന്നു മദഭാവം തുടങ്ങൊല്ല
ഇരന്നുപൊന്നണിഞ്ഞെറ്റം തെളിഞ്ഞീടൊല്ല
കളിവാക്കു മനഞ്ചെരാതവരൊടു പറകൊല്ല
കളവിനണ്ടൊരു നാളും നിനച്ചീടൊല്ല
പദവി തങ്കിന ക.വ.പരമെശൻ പദതാരെ
നിനനീനെഞ്ചെ

8. രാജാവിൻ ഭവനത്തിനടുത്തു വീടെടുക്കൊല്ല
രാവായാൽ തുണിവിട്ടു നടന്നീടൊല്ല
കാശിന്നു പിശകുന്ന തരുണിയെക്കൊതിക്കല്ല
കാരണവരെ നീക്കി നടന്നീടൊല്ല
കൈശവശിവന്മാരിലൊരു ഭെദം നിനക്കൊല്ല
കെടുള്ളതൊരുവർക്കും കൊടുത്തീടൊല്ലാ—
വിചാരമറ്റെഴും ക.വ....5

66

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/68&oldid=201724" എന്ന താളിൽനിന്ന് ശേഖരിച്ചത്